ആരാധകരെ വഴിതെറ്റിക്കും, കോടികള്‍ വേണ്ട; പുകയില പരസ്യത്തില്‍ നിന്നും പിന്‍മാറി അല്ലു അര്‍ജുന്‍

അല്ലുവിന്‍റെ തീരുമാനം മറ്റു താരങ്ങള്‍ക്കും ആരാധകര്‍ക്കും നല്ലൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം

Update: 2022-04-20 03:33 GMT
Editor : Jaisy Thomas | By : Web Desk
Allu Arjun with help to the flood victims; 1 crore donation to Chief Ministers Relief Fund, latest news malayalam, പ്രളയക്കെടുതിയാൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായ് അല്ലു അർജുൻ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി സംഭാവന
AddThis Website Tools
Advertising

കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുന്‍ പിന്‍മാറി. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്നു വച്ചത്.

താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് നടന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അല്ലുവിന്‍റെ തീരുമാനം മറ്റു താരങ്ങള്‍ക്കും ആരാധകര്‍ക്കും നല്ലൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ പിന്തുടരുന്ന ആളാണ് താരം. കൂടാതെ മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ പോലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.

പുഷ്പയാണ് അല്ലുവിന്‍റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒരിടവേളക്ക് ശേഷം തുറന്ന തിയറ്ററുകള്‍ പൂരപ്പറമ്പാക്കിക്കൊണ്ടായിരുന്നു പുഷ്പയുടെ വരവ്. ഈയിടെയാണ് അല്ലു തന്‍റെ 40ാം ജന്‍മദിനം സെര്‍ബിയയില്‍ ആഘോഷിച്ചത്. പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വേണു ശ്രീറാം,കൊരട്ടാല ശിവ, എ.ആര്‍ മുരുഗദോസ്, പ്രശാന്ത് നീല്‍, ബോയപതി ശ്രീനു എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് അല്ലുവിന്‍റെ പുതിയ പ്രോജക്ടുകള്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News