അല്ലുവിന്‍റെ ശ്രീവല്ലിക്ക് ചുവടുവച്ച് കൊറിയന്‍ യുവതിയും; വൈറലായി വീഡിയോ

പാന്‍റും ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് അല്ലുവിന്‍റെ മാസ്റ്റര്‍പീസ് സ്റ്റെപ്പുകളുമായാണ് യുവതിയുടെ ഡാന്‍സ്

Update: 2022-02-10 03:45 GMT
Editor : Jaisy Thomas | By : Web Desk
അല്ലുവിന്‍റെ ശ്രീവല്ലിക്ക് ചുവടുവച്ച് കൊറിയന്‍ യുവതിയും; വൈറലായി വീഡിയോ
AddThis Website Tools
Advertising

അല്ലു അര്‍ജുന്‍റെ പുഷ്പയുണ്ടാക്കിയ ഓളം ഇനിയും അടങ്ങിയിട്ടില്ല. ചിത്രത്തെക്കാള്‍ ഗാനങ്ങളും ഡയലോഗുകളുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ 'കണ്ണില്‍ കര്‍പ്പൂരദീപമോ ശ്രീവല്ലി' എന്ന പാട്ട് റീല്‍സുകളായി ഇങ്ങനെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പാട്ടിന് ചുവടുവച്ചിരിക്കുന്നത് ഒരു കൊറിയന്‍ യുവതിയാണ്.

\പാന്‍റും ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് അല്ലുവിന്‍റെ മാസ്റ്റര്‍പീസ് സ്റ്റെപ്പുകളുമായാണ് യുവതിയുടെ ഡാന്‍സ്. വളരെ മനോഹരമായിട്ടാണ് യുവതി ചുവടുവച്ചിരിക്കുന്നത്. കൊറിയന്‍ ജി1 എന്ന ഇന്‍സ്റ്റഗ്രാ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''ഈ നൃത്തം നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ബുദ്ധിമുട്ടാണ്. കൊറിയൻ പതിപ്പിൽ അല്ലു അർജുൻ'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് യുവതിയുടെ ഡാന്‍സിനെ അഭിനന്ദിച്ചിരിക്കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ഡിസംബര്‍ 17ന് പുറത്തിറങ്ങിയ ചിത്രമാണ് പുഷ്പ. പുഷ്പരാജ് എന്ന രക്തചന്ദന കള്ളക്കടത്തുകാരനായിട്ടാണ് ചിത്രത്തില്‍ അല്ലു വേഷമിട്ടിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News