ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും കഴിച്ചു, ചികിത്സക്ക് ചെലവായത് 70,000 രൂപ; ദുരനുഭവം വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍

സിനിമാ നിരൂപകരെ..ട്രോളന്‍മാരെ..ദയവായി ഈ വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ വീഡിയോ ചെയ്യൂ

Update: 2023-01-04 06:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആലുവ: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു നഴ്സ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിൽ ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. ഇപ്പോഴിതാ പഴകിയ ഭക്ഷണം കഴിച്ചതു മൂലം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഭക്ഷ്യവിഷബാധ മൂലം തനിക്ക് ചികിത്സക്കായി ചെലവാക്കേണ്ടി വന്നത് 70,000 രൂപയാണെന്ന് അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

അല്‍ഫോന്‍സിന്‍റെ കുറിപ്പ്

സിനിമാ നിരൂപകരെ..ട്രോളന്‍മാരെ..ദയവായി ഈ വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ വീഡിയോ ചെയ്യൂ. 15 വർഷം മുമ്പ് ഞാൻ ആലുവയിലെ ഒരു കടയിൽ നിന്ന് ഷവർമ കഴിച്ചു. അത് ഷറഫുദ്ദീന്‍റെ ട്രീറ്റായിരുന്നു. ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും കഴിച്ചു. അടുത്ത ദിവസം എനിക്ക് കടുത്ത വയറു വേദന അനുഭവപ്പെടുകയും ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു, എന്നെ രക്ഷിക്കാൻ എന്‍റെ മാതാപിതാക്കൾക്ക് 70,000 രൂപ ചെലവായി. ആശുപത്രിയിലെ എം.സി.യു വിഭാഗത്തിലാണ് ഞാന്‍ കിടന്നത്. ഒരു കാരണവുമില്ലാതെ എനിക്ക് ഷറഫിനോടും ദേഷ്യം തോന്നി. പഴകിയ ഭക്ഷണമായിരുന്നു എന്‍റെ വയറുവേദനക്ക് കാരണം. ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളി? കണ്ണ് തുറന്ന് സത്യം കാണുക. ജീവിതം അമൂല്യമാണ്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം. "ഫുഡ് സേഫ്റ്റി" എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം . അതിനു കേരത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം . എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി . ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ് . അതിനൊക്കെ എല്ലാ അപ്പന്മാരും , അമ്മമാരും നല്ല പണിയെടിതിറ്റാണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്. അതുകൊണ്ടു ഇതിന്‍റെ കാര്യം ഒരു തീരുമാനം എടുക്കണം . അന്ന് എന്‍റെ അപ്പനും അമ്മയും , ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും , എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്‍റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത് . ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ് . അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല .

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News