ജാമ്യത്തില്‍ സന്തോഷം, സഹതടവുകാരുടെ കുടുംബങ്ങള്‍ക്ക് ആര്യന്‍ ഖാന്‍റെ സാമ്പത്തിക സഹായം

നേരത്തെ എന്‍.സി.ബി കസ്റ്റഡിക്കിടെ നാര്‍ക്കോട്ടിക്സ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയോട് ദരിദ്രരും താഴേക്കിടയിലുമുള്ള പാവപ്പെട്ടവര്‍ക്ക് സാമൂഹിക സാമ്പത്തിക ഉയര്‍ച്ചക്കാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Update: 2021-10-29 09:51 GMT
Editor : ijas
Advertising

മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ആര്‍തര്‍ റോഡ് ജയിലിലെ തന്‍റെ സഹതടവുകാരുടെ കുടുംബങ്ങള്‍ക്ക് ആര്യന്‍ ഖാന്‍ സാമ്പത്തിക സഹായം ഉറപ്പുനല്‍കിയതായി ജയില്‍ അധികൃതര്‍. ജാമ്യ വാര്‍ത്ത അറിഞ്ഞതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച ആര്യന്‍ പുഞ്ചിരിച്ച മുഖത്തോടെയാണ് ജയില്‍ അധികൃതരോട് സന്തോഷം പങ്കുവെച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. 

നേരത്തെ എന്‍.സി.ബി കസ്റ്റഡിക്കിടെ നാര്‍ക്കോട്ടിക്സ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയോട് ദരിദ്രരും താഴേക്കിടയിലുമുള്ള പാവപ്പെട്ടവര്‍ക്ക് സാമൂഹിക സാമ്പത്തിക ഉയര്‍ച്ചക്കാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു മുമ്പ് ജാമ്യാപേക്ഷ നിരസിച്ച സന്ദര്‍ഭത്തില്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെങ്കിലും നല്ല പെരുമാറ്റമായിരുന്നെന്നാണ് ജയില്‍ ജീവനക്കാര്‍ പറയുന്നത്. കോടതിയില്‍ നിന്നും വിശദമായ ഉത്തരവ് ലഭ്യമാകുന്നതു വരെ രണ്ട് ദിവസം കൂടി ആര്യന്‍ ഖാന്‍ ജയിലില്‍ കഴിയേണ്ടി വരും. മകന് ജാമ്യം ലഭിച്ചതില്‍ ഷാരുഖ് ഖാന്‍ അതിയായ സന്തോഷത്തിലായിരുന്നു.

ഒക്‌ടോബർ എട്ടു മുതൽ മുംബൈ ആർതർ ജയിലിലായിരുന്നു ആര്യൻ. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ആര്യന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്‌ടോബർ മൂന്നിനാണ് ക്രൂയിസ് ഷിപ്പിൽ നടന്ന പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ആര്യൻ പിടിയിലായത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News