മാഫിയ ക്യൂൻ ആയി ആലിയ; ഗംഗുഭായ് കത്തിയവാടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഹുസൈൻ സെയ്​ദിയുടെ പുസ്​തകമായ 'മാഫിയ ക്യൂൻസ്​ ഓഫ്​ മുംബൈ'യെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രമൊരുക്കിയിരിക്കുന്നത്

Update: 2021-10-01 04:44 GMT
Editor : Nisri MK | By : Web Desk
മാഫിയ ക്യൂൻ ആയി ആലിയ; ഗംഗുഭായ് കത്തിയവാടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
AddThis Website Tools
Advertising

സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തില്‍ ആലിയ ഭട്ട് നായികയാകുന്ന ചിത്രം ഗംഗുഭായ് കത്തിയവാടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി ആറിന് ചിത്രം തിയറ്ററുകളിലെത്തും. ആലിയ ഭട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. എന്‍റെ ഹൃദയത്തിന്‍റേയും ആത്മാവിന്‍റേയും ഭാഗം എന്ന കുറിപ്പിനൊപ്പമാണ് ആലിയ റിലീസ് പോസ്റ്റര്‍ പങ്കുവച്ചത്.

കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ പെന്‍ ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു . കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ച തീയേറ്ററുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിലാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

ശാന്തനു മഹേശ്വരി, സീമ പഹ്വ, വിജയ് റാസ്, അജയ് ദേവ്ഗൺ, ഇമ്രാൻ ഹാഷ്മി, ഹുമ ഖുറേഷി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഹുസൈൻ സെയ്​ദിയുടെ പുസ്​തകമായ 'മാഫിയ ക്യൂൻസ്​ ഓഫ്​ മുംബൈ'യെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രമൊരുക്കിയിരിക്കുന്നത്.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News