'ഗെയിം കളിക്കാന്‍ തയ്യാറാണോ?'; സേതുരാമയ്യരുടെ അന്വേഷണം ഇനി നെറ്റ്ഫ്ലിക്സില്‍

മെയ് 1ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്

Update: 2022-06-12 14:02 GMT
Editor : ijas
Advertising

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സി.ബി.ഐ 5: ദ ബ്രെയിന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം റിലീസ് ചെയ്തത്. മെയ് 1ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.

എസ് എന്‍ സ്വാമി-കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'സിബിഐ 5 ദ ബ്രെയിൻ' ചിത്രത്തില്‍ ആശാ ശരത്താണ് നായിക. മുകേഷ്, സായ്കുമാർ, ജഗതി, രൺജി പണിക്കർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് പുതിയ സി.ബി.ഐ ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കും.

'CBI 5: The Brain' to stream on Netflix

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News