കോബ്ര ഇന്നുമുതല്‍ പ്രദര്‍ശിപ്പിക്കുക മാറ്റങ്ങളോടെ; 20 മിനുറ്റ് വെട്ടിക്കുറച്ചു, കാരണമിതാണ്...

യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് ആദ്യം മൂന്ന് മണിക്കൂറും മൂന്ന് മിനുറ്റും മൂന്ന് സെക്കന്‍ഡുമായിരുന്നു ദൈര്‍ഘ്യം

Update: 2022-09-07 06:26 GMT
Editor : ijas
Advertising

അജയ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത് വിക്രം നായകനായ കോബ്രയില്‍ നിന്നും 20 മിനുറ്റ് വെട്ടിക്കുറച്ചു. ചിത്രം പുറത്തിറങ്ങിയുള്ള പ്രേക്ഷക പ്രതികരണം പരിഗണിച്ചാണ് പുതിയ മാറ്റം. ചിത്രത്തിന്‍റെ ദൈര്‍ഘ്യം ചുണ്ടിക്കാട്ടിയായിരുന്നു പ്രേക്ഷക പ്രതികരണം. ഇത് സിനിമാ ആസ്വാദനത്തെ ബാധിക്കുന്നതായി അഭിപ്രായമുയര്‍ന്നിരുന്നു. ഇതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ദൈര്‍ഘ്യം കുറക്കാന്‍ തീരുമാനിക്കുന്നത്. യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് ആദ്യം മൂന്ന് മണിക്കൂറും മൂന്ന് മിനുറ്റും മൂന്ന് സെക്കന്‍ഡുമായിരുന്നു ദൈര്‍ഘ്യം. ഇതില്‍ നിന്നും 20 മിനുറ്റ് വെട്ടിക്കുറക്കുന്നതായി നിര്‍മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ അറിയിച്ചു. പുതിയ പതിപ്പ് ഇന്നുമുതല്‍ തിയറ്ററുകളിലെത്തും.



ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തമിഴ്നാട്ടില്‍ നിന്നും 12 കോടിക്ക് മുകളില്‍ വാരിയിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ ഖാന്‍റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും കോബ്രക്കുണ്ട്. വിക്രം എട്ടോളം വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത് എ.ആര്‍ റഹ്‍മാനാണ്. കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി ആണ് നായിക. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, മാമുക്കോയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രം ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. ഇമൈക്ക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News