മകനാണെന്ന വാദം; ദമ്പതികളിൽ നിന്ന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Update: 2022-05-21 13:14 GMT
Editor : abs | By : Web Desk
മകനാണെന്ന വാദം; ദമ്പതികളിൽ നിന്ന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്
AddThis Website Tools
Advertising

മകനാണെന്ന് അവകാശപ്പെട്ടെത്തിയവരോട് പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ് വക്കീൽ നോട്ടീസ് അയച്ചു. കതിരേശനും ഭാര്യ മീനാക്ഷിക്കുമാണ് നോട്ടീസ് അയച്ചത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകൻ അഡ്. എസ്. ഹാജ മൊയ്ദീൻ ആണ് നോട്ടീസയച്ചത്.

തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ധനുഷ് തങ്ങളെ കാണാൻ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ധനുഷിൽ നിന്ന് ലഭ്യമാക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് അവർ കോടതിയിൽ നൽകിയ പ്രാഥമിക അപേക്ഷയിൽ പറയുന്നത്.

മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു. അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. ധനുഷ് തങ്ങളുടെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണെന്നുമാണ് ഇവരുടെ വാദം.

തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News