'മുന്‍ മന്ത്രിമാര്‍ വസതികള്‍ അത്ര മോശം അവസ്ഥയിലാക്കിയെന്നാണോ?'; മന്ത്രി കെ രാജനെ അഭിനന്ദിച്ച് രഞ്ജിത് ശങ്കര്‍

23 ലക്ഷം രൂപ ചെലവിട്ട് ഔദ്യോഗിക വസതി മോടി പിടിപ്പിക്കേണ്ട ആവശ്യമില്ലെന്ന കെ രാജന്റെ നിലപാടിനെയാണ് രഞ്ജിത് ശങ്കര്‍ പ്രശംസിച്ചത്.

Update: 2021-06-03 08:40 GMT
Advertising

റവന്യൂ മന്ത്രി കെ രാജനെ അഭിനന്ദിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. 23 ലക്ഷം രൂപ ചെലവിട്ട് ഔദ്യോഗിക വസതി മോടി പിടിപ്പിക്കേണ്ട ആവശ്യമില്ലെന്ന കെ രാജന്റെ നിലപാടിനെയാണ് രഞ്ജിത് ശങ്കര്‍ പ്രശംസിച്ചത്.

"മികച്ച ഒരു തുടക്കം, മറ്റുള്ളവരും അനുകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കോടികള്‍ ചെലവഴിച്ച് മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കേണ്ട കാര്യമുണ്ടോ? മുന്‍ മന്ത്രിമാര്‍ വസതികള്‍ അത്ര മോശം അവസ്ഥയിലാക്കി പോയെന്നാണോ അതിന്റെ അര്‍ത്ഥം?"

തന്‍റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയ 23 ലക്ഷത്തിന്‍റെ ടെന്‍ഡര്‍ മന്ത്രി വെട്ടിക്കുറയ്ക്കുകയായിരുന്നു. അത്യാവശ്യം അറ്റകുറ്റപ്പണികള്‍ മാത്രം തീര്‍ത്താല്‍ മതിയെന്ന് മന്ത്രി നിലപാടെടുത്തു. 15,000ല്‍ തീര്‍ന്നു നവീകരണം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പില്‍ 98 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നത് വാര്‍ത്തയായിരുന്നു. ക്ലിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍, ഗാര്‍ഹിക ജീവനക്കാര്‍ എന്നിവര്‍ക്കുള്ള മുറികളാണ് 98 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നത്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News