''ഈശോ' സിനിമയുടെ പേര് മാറ്റില്ല, ടാഗ് ലൈന്‍ മാറ്റും': ക്രിസ്തീയ വിശ്വാസം വ്രണപ്പെടുത്തുന്നു എന്ന വിമര്‍ശനത്തില്‍ നാദിര്‍ഷ

'ക്രിസ്ത്യൻ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്‍റ പേരിൽ മാത്രം 'നോട്ട് ഫ്രം ദ ബൈബിൾ' എന്ന ടാഗ് ലൈന്‍ മാറ്റും'

Update: 2021-08-02 02:39 GMT
Editor : ijas
Advertising

ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തന്‍റെ പുതിയ സിനിമ ഈശോയുടെ ടാഗ് ലൈന്‍ മാറ്റുമെന്ന് സംവിധായകന്‍ നാദിര്‍ഷ. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിലെ വിശ്വാസികള്‍ക്ക് വിഷമമുണ്ടായതിന്‍റ പേരിൽ മാത്രം 'നോട്ട് ഫ്രം ദ ബൈബിൾ' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള, എല്ലാ മതവിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല താനെന്നും 'കേശു ഈ വീടിന്‍റെ നാഥൻ', 'ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ പറയുന്ന ഏതു ശിക്ഷക്കും താൻ തയ്യാറാണെന്നും നാദിര്‍ഷ പറഞ്ഞു. 

അമര്‍ അക്ബര്‍ ആന്‍റണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒരുമിക്കുന്ന ചിത്രമാണ് ഈശോ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സുനീഷ് വാരനാടിന്‍റെതാണ് കഥയും തിരക്കഥയും. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിക്കുന്നത്​. 

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്:

'ഈശോ' സിനിമയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക് 

എന്‍റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്‍റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്‍റ പേരിൽ മാത്രം not from the bible എന്ന ടാഗ് ലൈന്‍ മാത്രം മാറ്റും. അല്ലാതെ തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള, എല്ലാ മതവിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ. 'കേശു ഈ വീടിന്‍റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News