ഡോണ്‍ 3 വരുന്നു; ഷാരൂഖിന് പകരം രണ്‍വീര്‍ സിങ്? പ്രതിഷേധവുമായി ആരാധകര്‍

ഡോണ്‍ സീരിസിലെ മറ്റൊരു ത്രസിപ്പിക്കുന്ന അധ്യായത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതിന്‍റെ ആവേശത്തിലും നായകനെ മാറ്റിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്

Update: 2023-08-09 07:20 GMT
Editor : Jaisy Thomas | By : Web Desk

ഷാരൂഖ് ഖാന്‍/രണ്‍വീര്‍ സിങ്

Advertising

മുംബൈ: ഡോണ്‍ 3യുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍. 'ഒരു പുതിയ യുഗം ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാന്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഇത്തവണ രണ്‍വീര്‍ സിങ് ആയിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്.

ഡോണ്‍ സീരിസിലെ മറ്റൊരു ത്രസിപ്പിക്കുന്ന അധ്യായത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതിന്‍റെ ആവേശത്തിലും നായകനെ മാറ്റിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. "എസ്ആര്‍കെ ചിത്രത്തില്‍ ഇല്ലെങ്കിൽ ഡോൺ 3 എന്ന് വിളിക്കേണ്ട ആവശ്യമില്ല. ഇത് ഒരു പുതിയ കാലഘട്ടമാണെങ്കിൽ, അതിനെ റീബൂട്ട് എന്ന് വിളിക്കുക'' ഒരു ആരാധകന്‍ കമന്‍റ് ചെയ്തു. ആരാധകരുടെ വികാരങ്ങളെ ശരിയായി രീതിയിൽ വിലമതിക്കാനുള്ള മര്യാദ പോലും കാണിക്കുന്നില്ലെന്നും ഇത് ഷാരൂഖ് ഖാനോടുള്ള അനാദരവാണെന്നും ആരാധകന്‍ കുറിക്കുന്നു.

അമിതാഭ് ബച്ചൻ നായകനായ ഡോണിന്‍റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍. ഇത് സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് പുറത്തിറങ്ങിയ രണ്ടാം ഭാഗവും വന്‍വിജയമായിരുന്നു. 2006ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്. മാര്‍ക്ക് ഡൊണാള്‍ഡ് അഥവാ ഡോണ്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിച്ചത്. പ്രിയങ്ക ചോപ്രയായിരുന്നു നായിക. ഇഷ ഗോപികര്‍, കരീന കപൂര്‍, അര്‍ജുന്‍ രാംപാല്‍,ഓംപുരി തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.38 കോടി ബജറ്റിലൊരുക്കിയ ചിത്രം 106.34 കോടിയാണ് നേടിയത്. 2011 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗം 203 കോടിയാണ് വാരിക്കൂട്ടിയത്.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News