ആസിഫ് അലി ചിത്രവുമായി നവാഗത സംവിധായകൻ ഫർഹാൻ; ഒരുങ്ങുന്നത് ഡാർക്ക്‌ ഹ്യുമർ എന്റർടെയ്നർ

സിനിമയുടെ ചിത്രീകരണം നവംബർ അവസാനവാരം തുടങ്ങും

Update: 2024-06-26 17:27 GMT
Advertising

നവാഗതനായ ഫർഹാൻ പി ഫൈസൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ ആസിഫ് അലി. റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു,പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബർ അവസാനവാരം തുടങ്ങും.

ഡാർക്ക്‌ ഹ്യുമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ്‌ ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്. നിലവിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. അഡിയോസ് ആമീഗോസ് എന്ന ചിത്രമാണ് ആസിഫിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. ആസിഫ് അലി അഭിനയിച്ചു ഒടുവിലായി തീയേറ്ററുകളിൽ എത്തിയ തലവൻ ഒരു സൂപ്പർ ഹിറ്റായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News