പ്രശസ്ത ഹോളിവുഡ് നടന്‍ ടോം സൈസ്‌മോർ അന്തരിച്ചു

സേവിങ് പ്രൈവറ്റ് റയാൻ, ബ്ലാക്ക് ഹോക്ക് ഡൗൺ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ടോം സൈസ്‌മോർ സിനിമാ ആസ്വാദകർക്ക് സുപരിചിതനാകുന്നത്

Update: 2023-03-04 13:09 GMT
Advertising

പ്രമുഖ ഹോളിവുഡ് നടൻ ടോം സൈസ്‌മോർ അന്തരിച്ചു.61 വയസായിരുന്നു. സേവിങ് പ്രൈവറ്റ് റയാൻ, ബ്ലാക്ക് ഹോക്ക് ഡൗൺ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ടോം സൈസ്‌മോർ സിനിമാ ആസ്വാദകർക്ക് സുപരിചിതനാകുന്നത്. അദ്ദേഹത്തിന്റെ മാനേജർ തന്നെയാണ് മരണവാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. ഫെബ്രുവരി 18നാണ് തലച്ചോറിലെ അസുഖം കാരണം ടോം സൈസ്‌മോറിനെ ലോസാഞ്ചലസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അബോധാവസ്ഥയിലായിരുന്നു താരം.



തോമസ് എഡ്വാര്‍ഡ് സൈസ്‌മോര്‍ ജൂനിയര്‍ എന്നാണ് ടോം സൈസ്മോറിന്‍റെ യഥാര്‍ത്ഥ പേര്. 1961 നവംബര്‍ 29-ന് ഡിട്രോയിറ്റിലാണ് അദ്ദേഹം ജനിച്ചത്. വെയ്ന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്നു ടോമിന്‍റെ അച്ഛന്‍. പ്രാദേശിക സര്‍ക്കാരുദ്യോഗസ്ഥയായിരുന്നു മാതാവ്.





നാടകത്തിലൂടെയാണ് ടോം സൈസ്‌മോർ സിനിമയിലേക്കെത്തുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനാണ് ടോമിന്റെ മരണത്തോടെ തിരശ്ശീല വീഴുന്നത്. 1989 ൽ ഒലിവർ സ്‌റ്റോൺ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫോർത്ത് ഓഫ് ജൂലൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് 1994 ൽ പുറത്തിറങ്ങിയ നാച്ചുറൽ ബോൺ കില്ലർ എന്ന ചിത്രത്തിലെ പ്രകടനം ടോമിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. വൂഡി ഹാറിൾസണും ജൂലിയറ്റ് ലൂയിസിനുമൊപ്പം ക്രൂരനായ ഡിറ്റക്ടീവായാണ് ടോം ഈ ചിത്രത്തിൽ എത്തിയത്. സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ പരിപാടികളിലും ടോം എത്തിയിരുന്നു.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News