'ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെയാണ് അവൾ കടന്നു പോയത്, പക്ഷേ അന്തസ്സോടെ സ്വയം പിടിച്ചു നിന്നു'; സാമന്ത
സാമന്തയും ദേവ് മോഹനും പ്രധാനവേഷത്തിലെത്തുന്ന 'ശാകുന്തളം' ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും
മുംബൈ: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവു പുതിയ ചിത്രമാണ് 'ശാകുന്തളം'. ശാകുന്തള എന്ന കഥാപാത്രവും തന്റെ ജീവിതവും തമ്മിൽ സാമ്യമുണ്ടായിരുന്നതായി സാമന്ത പറയുന്നു. ശാകുന്തളത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നു.
'ശാകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയയത്. പക്ഷേ അന്തസ്സോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേൺ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്. സ്‌നേഹത്തിലും ഭക്തിയിലും താൻ നൂറുശതമാനം സത്യസന്ധനാണെന്ന് അവൾ വിശ്വസിച്ചു. ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽപോലും അവൾ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. എന്റെ ജീവിതമായി സമാനതകളുണ്ടായിരുന്നു ഇതിന്. ഞാൻ ബന്ധപ്പെട്ട ഭാഗങ്ങളായിരുന്നു.ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു..' സാമന്ത പറയുന്നു. ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോൾ ഞാൻ കുട്ടിയെ പോലെ തുള്ളിച്ചാടിയെന്നും അവർ പറഞ്ഞു.
ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച ശാകുന്തളം കാളിദാസന്റെ പ്രശസ്ത നാടകമായ ശകുന്തളയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാകുന്തള എന്ന ടൈറ്റിൽ റോളിൽ സാമന്തയും പുരു രാജവംശത്തിലെ രാജാവായ ദുഷ്യന്തനായി മലയാളി നടൻ ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ വിശേഷങ്ങൾ ശാകുന്തളത്തിന് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കുഷി എന്ന ചിത്രത്തിലാണ് സാമന്ത റൂത്ത് പ്രഭു അഭിനയിക്കുന്നത്.