'എനിക്ക് പ്രശ്നങ്ങളൊന്നുമില്ല, എല്ലാവരുടെയും അവസ്ഥ അങ്ങനെയല്ല'; കരുതിയിരിക്കാന്‍ ആവശ്യപ്പെട്ട് ടോവിനോ തോമസ്
വിഷുവിന്‍റെ പിറ്റേന്ന് ഏപ്രിൽ 15നാണ് ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് ബാധിച്ച് ക്വാറന്‍റൈനിലായിരുന്ന നടന്‍ ടോവിനോ തോമസ് രോഗമുക്തനായി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം കോവിഡ് മുക്തനായ കാര്യം അറിയിച്ചത്. കോവിഡില്‍ നിന്നും മോചിതനായ തനിക്ക് നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും കോവിഡാനന്തര രോഗങ്ങളില്‍ നിന്നും മുക്തനായത് ഭാഗ്യമായി കരുതുന്നുവെന്നും താരം കുറിപ്പില്‍ പറഞ്ഞു. തനിക്ക് അനുഭവപ്പെട്ട പോലെയല്ല മറ്റുള്ളവര്‍ക്കെന്നും എല്ലാവരും കൂടുതല്‍ ജാഗ്രതയും കരുതലും കാണിക്കണമെന്നും ടോവിനോ ആവശ്യപ്പെട്ടു.
വിഷുവിന്‍റെ പിറ്റേന്ന് ഏപ്രിൽ 15നാണ് ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കാത്തതിനാല്‍ പിന്നീട് താരം ക്വാറന്‍റൈനിലായിരുന്നു. രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ് ടോവിനോയുടെ അവസാനം റിലീസായ ചിത്രം. പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ഇതിനോടകം കോവിഡ് ബാധിതരായി രോഗമുക്തി നേടിയിട്ടുണ്ട്.