'ഇത് അനൂപ് മീനോനോ അക്വാട്ടിക്ക് യൂണിവേഴ്സോ'; തിമിംഗല വേട്ടക്ക് പിന്നാലെ ചര്‍ച്ചയായി അനൂപ് മേനോന്‍ സിനിമകള്‍

തുടര്‍ച്ചയായി സിനിമകള്‍ക്ക് മത്സ്യത്തിന്‍റെ പേര് വന്നതിന് പിന്നാലെയാണ് സിനിമാ ആസ്വാദകര്‍ അനൂപ് മേനോന്‍റെ 'അക്വാട്ടിക്ക് യൂണിവേഴ്സിന്' പിന്നാലെ പോയത്

Update: 2022-12-22 06:29 GMT
Advertising

'തിമിംഗല വേട്ട' എന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അനൂപ് മേനോന്‍ സിനിമകള്‍. തുടര്‍ച്ചയായി തന്‍റെ സിനിമകള്‍ക്ക് മത്സ്യത്തിന്‍റെ പേര് വന്നതിന് പിന്നാലെയാണ് സിനിമാ ആസ്വാദകര്‍ അനൂപ് മേനോന്‍റെ 'അക്വാട്ടിക്ക് യൂണിവേഴ്സിന്' പിന്നാലെ പോയത്. തിമിംഗല വേട്ടയുടെ ചിത്രീകരണം തുടങ്ങിയിട്ടേയുള്ളൂവെങ്കിലും ഇതിന് മുൻപ് ഡോള്‍ഫിൻസ്, വരാൽ, കിങ് ഫിഷ് എന്നീ സിനിമകളില്‍ അനൂപ് മേനോന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ സിനിമയുടെ പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് പുതിയ ചിത്രം 'തിമിംഗല വേട്ട'യുടെ ചിത്രീകരണം തുടങ്ങിയതായ വിശേഷം അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്.

ഫേസ്ബുക്ക് പേജിൽ സിനിമാ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ മീനുകളുമായുള്ള അനൂപിന്‍റെ ബന്ധത്തെക്കുറിച്ചുള്ള കമന്‍റുമായി നിരവധി ആളുകള്‍ എത്താന്‍ തുടങ്ങി. 'ഡോള്‍ഫിൻസ്, വരാൽ, കിങ് ഫിഷ്, തിമിംഗല വേട്ട, എന്നാലിതൊരു ഫിഷ് മാർക്കറ്റായി പ്രഖ്യാപിച്ചൂ കൂടേ, അടുത്ത അക്വാട്ടിക് യൂണിവേഴ്സ്', എന്നിങ്ങനെ നിരവധി കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അനൂപ് മേനോന്‍റെ പേരില്‍ പരിഷ്കാരം വരുത്തി 'അനൂപ് മീനോന്‍' എന്നും ചിലര്‍ കമന്‍റില്‍ വിളിച്ചു. ഈ കമന്‍റുകള്‍ക്കെല്ലാം നിറഞ്ഞ ചിരിയോടെയുള്ള മറുപടിയാണ് താരം നല്‍കുന്നത്.

രാ​ഗേഷ് ​ഗോ​പ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച് അനൂപ് മേനോന്‍ നായകനായ പ്രധാന ചിത്രമാണ് തി​മിം​ഗ​ലവേട്ട​. രാധിക രാധാ കൃഷ്ണനാണ് ചിത്രത്തിലെ നായിക. ​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ര​മേ​ശ് ​പി​ഷാ​ര​ടി, ജഗ​ദീ​ഷ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു എ​ന്നി​വ​രാണ് ചിത്രത്തിലെ മറ്റ് കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നത്. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ​

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News