സി.ബി.ഐ സെറ്റിൽ 'അയ്യരെത്തി', അകമ്പടിയായി തീം മ്യൂസിക്ക്: വീഡിയോ

13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്‍റെ അഞ്ചാം ഭാ​ഗമൊരുങ്ങുന്നത്

Update: 2021-12-12 06:18 GMT
Editor : ijas
Advertising

സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ഭാഗമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. സി.ബി.ഐയുടെ തീം മ്യൂസിക്കിന്‍റെ അകമ്പടിയോടെയുള്ള മമ്മൂട്ടിയുടെ ലൊക്കേഷന്‍ സെറ്റിലേക്കുള്ള യാത്രാ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കൊച്ചിയിലെ സിനിമയുടെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഭാഗമായത്.

Full View

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ ചിത്രം. സിനിമ ഹിറ്റായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. ഇതും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് 2004ലും 2005ലും ഇറങ്ങിയ സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നിവയും ഹിറ്റുകളായി. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്‍റെ അഞ്ചാം ഭാ​ഗമൊരുങ്ങുന്നത്.

കെ മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എന്‍.എന്‍ സ്വാമിയാണ്. സ്വര്‍ഗ്ഗചിത്ര അപ്പച്ചാണ് സിനിമ നിര്‍മിക്കുന്നത്. സംഗീതം-ജേക്സ് ബിജോയ്. ക്യാമറ-അഖില്‍ ജോര്‍ജ്.

രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മുന്‍ സി.ബി.ഐ സീരീസുകളില്‍ ഭാഗമായിരുന്ന ജഗതിക്ക് പകരമായി രമേശ് പിഷാരടിയാണ് പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെയുണ്ടാവുക.

എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News