ജാക്കി ചാന്‍റെ 'റൈഡ് ഓണ്‍' ചിത്രീകരണം ആരംഭിച്ചു

ആയോധന കലാകാരനായ ലാ ലുഓ എന്ന നായക കഥാപാത്രമായാണ് ജാക്കി ചാന്‍ ചിത്രത്തില്‍ വേഷമിടുന്നത്

Update: 2021-09-16 05:22 GMT
Editor : Nisri MK | By : Web Desk
ജാക്കി ചാന്‍റെ റൈഡ് ഓണ്‍ ചിത്രീകരണം ആരംഭിച്ചു
AddThis Website Tools
Advertising

ആക്ഷന്‍ താരം ജാക്കി ചാന്‍ നായകനാകുന്ന പുതിയ ചിത്രം 'റൈഡ് ഓണ്‍' ചിത്രീകരണം ആരംഭിച്ചു. ആയോധന കലകള്‍ പശ്ചാത്തലമാകുന്ന കോമഡി ചിത്രത്തില്‍ നായകനും അയാളുടെ കുതിരയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്.

ആയോധന കലാകാരനായ ലാ ലുഓ എന്ന നായക കഥാപാത്രമായാണ് ജാക്കി ചാന്‍ ചിത്രത്തില്‍ വേഷമിടുന്നത്. യാങ് സീ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2022ലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡ്രങ്കന്‍ മാസ്റ്റര്‍, പൊലീസ് സ്റ്റോറി, ആര്‍മര്‍ ഓഫ് ഗോഡ് എന്നിവ ആയോധന കലകള്‍ ആസ്പദമാക്കിയുള്ള ജാക്കി ചാന്‍റെ മികച്ച ചിത്രങ്ങളാണ്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

Web Desk

By - Web Desk

contributor

Similar News