'ജയ് ഗണേഷ് ചിത്രത്തിന് മിത്ത് വിവാദവുമായി ബന്ധമില്ല'; സംവിധായകൻ രഞ്ജിത്ത് ശങ്കർ

വിവാദങ്ങള്‍ ഉണ്ടാകുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് രഞ്ജിത്ത് പറയുന്നത്.

Update: 2023-08-23 08:54 GMT
ജയ് ഗണേഷ് ചിത്രത്തിന് മിത്ത് വിവാദവുമായി ബന്ധമില്ല; സംവിധായകൻ രഞ്ജിത്ത് ശങ്കർ
AddThis Website Tools
Advertising

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ മിത്ത് വിവാദവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.  

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഞ്ജിത്തിന്റെ വിശദീകരണം. മിത്ത് വിവാദവുമായി ചിത്രത്തിന് യാതൊരു ബന്ധമില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാകുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറയുന്നത്. ടൈറ്റിൽ രജിസ്റ്റർ ചെയ്തതിന്റെ തെളിവും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

Full View

ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍വെച്ച് ഉണ്ണി മുകുന്ദനാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. ചിത്രത്തിന് അനുയോജ്യനായ നായകനെ തേടുകയായിരുന്നു താനെന്നും മാളികപ്പുറത്തിന് ശേഷം നല്ല തിരക്കഥയ്ക്കായി കാത്തിരുന്ന ഉണ്ണിയുമായി കഥ ഡിസ്‌കസ് ചെയ്തപ്പോൾ ഉണ്ണി താല്പര്യം പ്രകടിപ്പിക്കുകയുമായിരുന്നെന്ന് രഞ്ജിത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News