ചിരിയും ചിന്തയുമായി 'ജയ ജയ ജയ ജയ ഹേ' ടീസർ; ദീപാവലി റിലീസായി തിയറ്ററുകളിൽ

കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയിൽ ഹ്യുമറിനു ഏറെ പ്രാധാന്യമുണ്ട്

Update: 2022-10-03 12:48 GMT
Editor : ijas
Advertising

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്‍റർടൈൻമെന്‍റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രം 'ജയ ജയ ജയ ജയ ഹേ'യുടെ ടീസര്‍ പുറത്തിറങ്ങി. ചിയേഴ്‌സ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്‍റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികാനായകര്‍. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്‍റർടെയ്നർ ആയ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുന്നു.

Full View

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ സിനിമകളിലുടെ പ്രശസ്തി നേടിയ സംവിധായകനാണ് വിപിൻ ദാസ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയിൽ ഹ്യുമറിനു ഏറെ പ്രാധാന്യമുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദമ്പതികളായി ദർശനയും ബേസിലും വേഷമിടുന്നു. ദീപാവലി റീലീസായി 'ജയ ജയ ജയ ജയ ഹേ ' തീയേറ്ററുകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ. ഐക്കൺ സിനിമാസ് ആണ് 'ജയ ജയ ജയ ജയ ഹേ'യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകന്‍. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News