'ഒരുപാട് കാലത്തിന് ശേഷമാണ് ഞാൻ എന്റെ മാക്കത്തിനെ കാണുന്നത്...'; വിമാനത്തിൽ ഷീലയെ പൊട്ടിച്ചിരിപ്പിച്ച് ജയറാം

ജയറാമേട്ടന്‍ മനസിനക്കര സിനിമയിലേക്ക് കൊണ്ടുപോയെന്ന് ആരാധകര്‍

Update: 2023-03-20 05:36 GMT
Editor : Lissy P | By : Web Desk
jayaram and sheela flight video goes viral ,jayaram and sheela ,manassinakkare,jayaram and sheela in  video,വിമാനത്തിൽ ഷീലയെ പൊട്ടിച്ചിരിപ്പിച്ച് ജയറാം,ജയറാമും ഷീലയും ഒരുമിച്ചു,
AddThis Website Tools
Advertising

മലയാള സിനിമയുടെ നിത്യഹരിത നായികയാണ് ഷീല. നീണ്ട ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെയിലൂടെയാണ് ഷീല മലയാള സിനിമയിലേക്ക് രണ്ടാം വരവ് വരുന്നത്. ജയറാമായിരുന്നു സിനിമയിൽ നായകനായി എത്തിയത്. ഇപ്പോഴിതാ ഷീലയെ ഏറെക്കാലത്തിന് ശേഷം കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജയറാം.

ജയറാം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും വീഡിയോ പങ്കുവെച്ചത്. വിമാന യാത്രക്കിടെയാണ് ഇരുവരും വീഡിയോ പകർത്തിയിരിക്കുന്നത്. 'ഞാൻ ഒരുപാട് കാലത്തിന് ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്...സുഖമാണോ'? എന്ന് പ്രേംനസീറിന്റെ ശബ്ദത്തിൽ ജയറാം അനുകരിക്കുന്നത്. ജയറാമിന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിക്കുകയാണ് ഷീല. മനസിനക്കരയിലെ 'മെല്ലെയൊന്ന് പാടി നിന്നെ ഞാനുണർത്തി ഓമലേ...' എന്ന ഗാനത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ്.

'ജയറാമേട്ടാ.. മനസിനക്കരയിലേക്ക് കൊണ്ടുപോയി evergreen മൂവി' എന്നാണ് ഒരാൾകമന്റ് ചെയ്തിരിക്കുന്നത്. 'റെജിച്ചായനും കൊച്ചുത്രേസ്യയും'.. 'കൊച്ചുത്രേസ്യാക്കൊച്ചേ'...തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവന്‍- രണ്ടാം ഭാഗമാണ് ഇനി ജയറാമിന്റേതായി ഇറങ്ങാനുള്ള ചിത്രം. തെലുങ്കിൽ മഹേഷ് ബാബുവിനൊപ്പമാണ് അടുത്ത സിനിമ..സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മകൾ' ജയറാമിന്‍റേതായി  അവസാനമെത്തിയ മലയാള പുറത്തിറങ്ങിയ സിനിമ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News