ഓര്‍മകളില്‍ ആ ചാലക്കുടിക്കാരന്‍....
2016 മാർച്ച് ആറിനായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതിയുടെ അപ്രതീക്ഷിത വിയോഗം
Update: 2023-03-06 02:46 GMT

കലാഭവന്‍ മണി

കോഴിക്കോട്: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളിൽ ഒരാളായ കലാഭവൻ മണി അരങ്ങൊഴിഞ്ഞിട്ട് 7 വർഷം. 2016 മാർച്ച് ആറിനായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതിയുടെ അപ്രതീക്ഷിത വിയോഗം.
മലയാളികൾ അത്രമേൽ നെഞ്ചേറ്റിയ കലാകാരൻ. പാട്ടും ചിരിയും നർമ്മവുമൊക്കെയായി അയാൾ ആളുകളിൽ കുടിയിരുന്നു. എന്തെ മണി ഇത്ര വേഗം പൊയ്ക്കളഞ്ഞെന്ന് ആരാധകർ പരസ്പരം പറഞ്ഞു കൊണ്ടേയിരുന്നു. വെള്ളിത്തിരയിലെ താരമായിരിക്കുമ്പോൾ തന്നെ സാധാരണ മനുഷ്യർക്കൊപ്പമായിരുന്നു മണി. അത് കൊണ്ടാണ് മണിയെ ഓർക്കുമ്പോൾ ഉച്ചത്തിലുള്ള പാട്ടുകളും ആ ചിരിയും എണ്ണം പറഞ്ഞ കഥാപാത്രങ്ങളും മനസിലേക്ക് ഓടി വരുന്നത്. ചാലക്കുടിയിൽ ഇന്ന് കലാഭവൻ സ്മരണയുമായി ബന്ധപ്പെട്ട് വിവിധ പരിപാടി കൾ സംഘടിപ്പിച്ചിട്ടുണ്ട്.