ഷൂട്ടിംഗിനിടെ ഹോളിവുഡ് നടി കേറ്റ് വിന്‍സ്‌ലെറ്റിന് പരിക്ക്; ആശുപത്രിയില്‍

ക്രൊയേഷ്യയില്‍ ചരിത്ര സിനിമയായ 'ലീ'യുടെ ഷൂട്ടിംഗിനിടെ വഴുതിവീഴുകയായിരുന്നു

Update: 2022-09-20 04:05 GMT
Editor : Jaisy Thomas | By : Web Desk
ഷൂട്ടിംഗിനിടെ ഹോളിവുഡ് നടി കേറ്റ് വിന്‍സ്‌ലെറ്റിന് പരിക്ക്; ആശുപത്രിയില്‍
AddThis Website Tools
Advertising

സഗ്‌രബ്: സിനിമാ ചിത്രീകരണത്തിനിടെ ഹോളിവുഡ് നടി കേറ്റ് വിന്‍സ്‍ലറ്റിന് പരിക്ക്. ക്രൊയേഷ്യയില്‍ ചരിത്ര സിനിമയായ 'ലീ'യുടെ ഷൂട്ടിംഗിനിടെ വഴുതിവീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനഃരാരംഭിക്കുമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിനിന്‍റെ ഫോട്ടോഗ്രാഫര്‍ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്. എലന്‍ കുറാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. മരിയോ കോട്ടില്ലാര്‍ഡ്, ജൂഡ് ലോ, ആന്‍ഡ്രിയ റൈസ്ബറോ, ജോഷ് ഒകോണര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

'അവതാര്‍ 2' ആണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കേറ്റിന്‍റെ മറ്റൊരു ചിത്രം. റോണല്‍ എന്നാണ് കേറ്റിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പണ്ടോറയിലെ വിശാലമായ സമുദ്രത്തില്‍ വസിക്കുന്ന മെറ്റ്കൈന ഗോത്രത്തെ റോണല്‍ ആണ് നയിക്കുന്നതെന്നും ചിത്രത്തില്‍ റോണല്‍ സുപ്രധാനമായ കഥാപാത്രമാണ് എന്നും കേറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡിസംബര്‍ 16നാണ് ചിത്രം റിലീസിനെത്തുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News