ലാപതാ ലേഡീസ് ജപ്പാനിലേക്ക്; ഒക്ടോബര്‍ 4ന് റിലീസ്
ഈയിടെ ചിത്രം സുപ്രിം കോടതിയിലും പ്രദര്‍ശിപ്പിച്ചിരുന്നു
ഡല്‍ഹി: വന്‍താരകളൊന്നുമില്ലാതെ വന്ന് പ്രേക്ഷകമനസുകള്‍ കീഴടക്കിയ ചിത്രമായിരുന്നു 'ലാപതാ ലേഡീസ്'. പ്രശസ്ത സംവിധായികയും ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ ആദ്യഭാര്യയുമായ കിരണ്‍ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രം ജപ്പാനില്‍ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 4നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്‍റെ ജാപ്പനീസ് സബ്ടൈറ്റിലുള്ള ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്. ഈയിടെ ചിത്രം സുപ്രിം കോടതിയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റ് സുപ്രിം കോടതി ജീവനക്കാര്‍ക്കും വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ലാപതാ ലേഡീസ് കാണാനുണ്ടായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ ഒടിടിയിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭാഷാഭേദമന്യേ ലാപതാ ലേഡീസിനെ എല്ലാത്തരത്തിലുള്ള പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് കിരണ്‍ റാവു ചിത്രമൊരുക്കിയത്. ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഫൂല്‍ കുമാരി, ജയ ത്രിപാദി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹത്തിൽ കുരുങ്ങിപോകുന്ന ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തിലേക്ക് തുറക്കുന്ന കണ്ണാടിയായിരുന്നു ചിത്രം.
നിതാൻഷി ഗോയൽ , പ്രതിഭ രന്ത , സ്പർശ് ശ്രീവാസ്തവ , ഛായ കദം , രവി കിഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
Laapataa Ladies ki khoj puri nahi hui hai ab tak!
— Aamir Khan Productions (@AKPPL_Official) September 10, 2024
Releasing in Japan by Shochiku on October 4th, 2024 pic.twitter.com/BxKh4bMovE