25 വര്‍ഷമായല്ലേ സിനിമയിലെന്ന് ചോദിക്കുമ്പോള്‍ ഞെട്ടിപ്പോകാറുണ്ടെന്ന് ലെന; നടിമാരിലെ മമ്മൂട്ടിയാണെന്ന് നോബി

ചില സമയത്ത് പിന്നോട്ട് ആലോചിച്ച് നോക്കുമ്പോള്‍ നന്ദിയും കടപ്പാടുമുണ്ടെന്നും ലെന പറഞ്ഞു

Update: 2023-06-30 09:32 GMT
Editor : vishnu ps | By : Web Desk
Actress Lena Nobi Malayalam cinema olam cinema നടി ലെന നോബി മലയാള സിനിമ ഓളം സിനിമ
AddThis Website Tools
Advertising

കൊച്ചി: അഭിനയരംഗത്ത് 25 വര്‍ഷം തികച്ചത് താന്‍ അതിശയത്തോടെ കാണുന്ന കാര്യമാണെന്ന് നടി ലെന. നടിമാരിലെ മമ്മൂട്ടിയാണ് ലെനയെന്ന് മറുപടിയുമായി നടനും കോമഡി താരവുമായ നോബി. മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ചില സമയത്ത് പിന്നോട്ട് ആലോചിച്ച് നോക്കുമ്പോള്‍ നന്ദിയും കടപ്പാടുമുണ്ട്. ഞാന്‍ വളര്‍ന്ന ഒരു ഇന്‍ഡസ്ട്രിയാണിത്. 16 വയസിലാണ് ഇന്‍ഡസ്ട്രിയില്‍ വരുന്നതെന്നും ലെന പറഞ്ഞു.

''നമ്മുടെ ഉള്ളിലൊരു മെന്റല്‍ ഏജുണ്ട്. 23-24 ന് ശേഷം നമ്മുടെ മെന്റല്‍ ഏജ് അത്ര കൂടാറില്ല. നോബിയുടെ മെന്റല്‍ ഏജ് ആറ് വയസാണ് (ചിരിക്കുന്നു). എന്റെ മനസില്‍ ഞാനിപ്പോഴും ഏതോ ഒരു സമയത്താണ്. ഫാമിലിയും കുട്ടികളുമൊക്കെയുള്ളവര്‍ക്ക് അവരുടെ വയസ് കുട്ടികളുടെ വയസ് നോക്കി കണക്ക് കൂട്ടാം. എന്റെ കാര്യത്തില്‍ ആ റെഫറന്‍സ് പോയിന്റുമില്ല.

പെട്ടെന്ന് എന്നോട് 25 വര്‍ഷമായല്ലേ സിനിമയിലെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകാറുണ്ട്. ചിലവരെക്കെ കാല്‍ നൂറ്റാണ് എന്നൊക്കെ പറഞ്ഞ് ഞെട്ടിച്ച് കളയും. നമ്മള്‍ അതോട് കൂടി ബോധംകെട്ട് വീഴാന്‍ പോകും. ചില സമയത്ത് പിന്നോട്ട് ആലോചിച്ച് നോക്കുമ്പോള്‍ നന്ദിയും കടപ്പാടുമുണ്ട്.

ഞാന്‍ വളര്‍ന്ന ഒരു ഇന്‍ഡസ്ട്രിയാണിത്. 16 വയസിലാണ് ഇന്‍ഡസ്ട്രിയില്‍ വരുന്നത്. 25 വര്‍ഷമായി ഇവിടെ. മലയാളം സിനിമയിലെ പ്രമുഖരോടൊപ്പമെല്ലാം വര്‍ക് ചെയ്തിട്ടുണ്ട്. സിനിമയില്‍ വന്ന സമയത്ത് എനിക്കറിയില്ലായിരുന്നു ഇത് ഇത്രയും വലിയ ഭാഗ്യമാണെന്ന്. ഇട്ടിട്ടെല്ലാം പോയിട്ടുണ്ട്. ഞാന്‍ വല്യ പഠിപ്പിസ്റ്റാണ്, സൈക്കോളജിസ്റ്റാവാന്‍ പോവാണെന്ന് പറഞ്ഞ് ഇട്ടിട്ട് പോയ ആളാണ്.അത്രയും വിവരമില്ലാത്ത കൂട്ടത്തിലായിരുന്നു'' ലെന പറഞ്ഞു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News