ഗംഭീര മേക്ക് ഓവറില്‍ നാനി, വില്ലനായി ഷൈന്‍ ടോം ചാക്കോ: ദസ്റയുടെ ടീസര്‍ പുറത്ത്

മലായാളി താരം സായ്കുമാറും ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി എത്തുന്നുണ്ട്

Update: 2023-01-31 03:55 GMT
Dasra , Dasra teaser, shine Tom Chacko, villain
AddThis Website Tools
Advertising

ഹൈദരാബാദ്: ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദസ്‌റയുടെ ടീസർ പുറത്ത്. എസ്.എസ് രാജമൗലി, ധനുഷ്, ഷാഹിദ് കപൂർ, രക്ഷിത് ഷെട്ടി, ദുൽഖർ സൽമാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്.

തീർത്തും വ്യത്യസ്തമായ മേക്ക്ഓവറിലാണ് നാനി ചിത്രത്തിൽ എത്തുന്നത്. മലയാളികളുടെ പ്രിയതാരം ഷൈൻ ടോം ചാക്കോയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലായാളി താരം സായ്കുമാറും ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി എത്തുന്നുണ്ട്. ധീക്ഷിത് ഷെട്ടി, സറീന വഹാബ്, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. മലയാളം, തെലുങ്ക്, തമിഴ്, കന്നട, എന്നീ ഭാഷകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. മാർച്ച് 30 ന് 'ദസ്‌റ' തിയേറ്ററുകളിലെത്തും.


Full View


ടീസറിലെ നാനിയുടെ അതിഗംഭീര പ്രകടനം ചിത്രത്തിന്റെ പ്രേക്ഷകപ്രതീക്ഷ കൂട്ടുന്നുണ്ട്. ശ്രീ ലക്ഷമി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ദസ്‌റ നിർമിക്കുന്നത് സുധാകർ ചെറുകൂരിയാണ്. സത്യൻ സൂര്യൻ ആണ് ഡി.ഒ.പി. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് നവീൻ നൂലിയാണ്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News