അശ്ലീല വീഡിയോ നിര്‍മാണം: പൂനം പാണ്ഡെക്കും മുന്‍ ഭര്‍ത്താവിനുമെതിരെ കുറ്റപത്രം
ഗോവ കാനക്കോണില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചപോലി അണക്കെട്ടിന് സമീപം വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നതാണ് കുറ്റം
പനാജി: അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ മോഡലും നടിയുമായ പൂനം പാണ്ഡെക്കും മുന്‍ ഭര്‍ത്താവ് സാം ബോംബൈക്കുമെതിരെ ഗോവ പൊലീസിന്‍റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അശ്ലീലം പറയുക, അതിക്രമിച്ച് കടക്കുക, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചാര്‍ത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 39 സാക്ഷികളുടെ മൊഴിയെടുത്തതായും കോടതിയില്‍ വിചാരണ സമയത്ത് ഇവരെ വിസ്തരിക്കുമെന്നും കാനക്കോണ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ഗവാസ് പറഞ്ഞു.
2020ല്‍ ഗോവയില്‍ വെച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ചെന്നതാണ് കേസ്. കാനക്കോണില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചപോലി അണക്കെട്ടിന് സമീപം വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നതാണ് കുറ്റം. ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. രണ്ടുപേരെയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
Obscene Video Case: Goa Police File Charge Sheet Against Poonam Pandey, Sam Bombay