'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് ഫ്യൂച്ചർ ഓഫ് സിനിമ '; നടൻ രവീന്ദ്രൻ്റെ പുസ്തകം പ്രകാശനം ചെയ്തു

മച്ചിങ്ങൽ രാധാകൃഷ്ണൻ പുസ്തക പരിചയം നിർവഹിച്ചു

Update: 2024-11-21 07:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഷാര്‍ജ: നടൻ രവീന്ദ്രൻ്റെ പുസ്തകം 'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് ഫ്യൂച്ചർ ഓഫ് സിനിമ 'ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. നൂതന സാങ്കേതിക വിദ്യയായ എഐയുടെ സാധ്യതകളെ മുൻനിർത്തി സിനിമ ചരിത്രത്തിൽ തന്നെ നാഴികക്കല്ലാവുന്ന ഇത്തരത്തിൽ ആദ്യമായി അക്കാദമിക് താല്പര്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണിത്.


പ്രൗഢഗംഭീരമായ സദസില്‍ നിക്കോൺ മിഡിലീസ്റ്റ് ആൻ്റ് ആഫ്രിക്കയുടെ സി.ഇ.ഒ ആയ നരേന്ദ്ര മേനോൻ ബർക്കറ്റലി ലോ കോർപറേഷൻ്റെ മാനേജിംഗ് പാർട്നര്‍ അഡ്വ.പി.വി.ഷഹീന് നല്കി പ്രകാശനം നിർവ്വഹിച്ചു. സംവിധായകനും വ്യവസായിയുമായ സോഹൻ റോയിയിൽ നിന്നും നിർമാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ പുസ്തകത്തിൻ്റെ ആദ്യ പ്രതി സ്വീകരിച്ചു, ചലച്ചിത്ര താരം വിനോദ് കോവൂർ, അക്കാഫ് പ്രസിഡൻ്റ് പോൾ ടി. ജോസഫ്, മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ, ഗീതാ മോഹൻ, പ്രിയ, പ്രസാധകൻ ലിപി അക്ബർ എന്നിവർ പങ്കെടുത്തു. മച്ചിങ്ങൽ രാധാകൃഷ്ണൻ പുസ്തക പരിചയം നിർവഹിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News