പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രം, ഇനി മമ്മൂട്ടി തന്നെ കാര്യം പറയും

സിനിമയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Update: 2022-10-31 13:05 GMT
Editor : ijas
പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രം, ഇനി മമ്മൂട്ടി തന്നെ കാര്യം പറയും
AddThis Website Tools
Advertising

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ജേണറില്‍ ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ക്രിസ്റ്റഫര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

Full View

പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക ആശയവിനിമയം മമ്മൂട്ടിയുടെയും ക്രിസ്റ്റഫര്‍ സിനിമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നായിരിക്കും നല്‍കുകയെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്നാണ് ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ് 'ക്രിസ്റ്റഫര്‍' നിര്‍മിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തില്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

സംഗീതം: ജസ്റ്റിൻ വർഗീസ്. എഡിറ്റിംഗ്: മനോജ്. പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ. കലാ സംവിധാനം: ഷാജി നടുവിൽ. വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ. ചമയം: ജിതേഷ് പൊയ്യ. ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ. ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്. പി.ആർ.ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്. മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്സ്. സ്റ്റിൽസ്: നവീൻ മുരളി. ഡിസൈൻ: കോളിന്‍സ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News