ചാന്ദ് മുബാറക് നേർന്ന് സൽമാനും ആമിറും: ബ്ലോക്ക്ബസ്റ്ററായി ട്വീറ്റ്

1994ൽ ഇരുവരും ഒന്നിച്ചെത്തിയ അന്ദാസ് അപ്ന അപ്ന എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമുണ്ടാകുമോയെന്നാണ് ആരാധകരുടെ ചോദ്യം

Update: 2023-04-22 11:02 GMT
Salman Khan tweets a photo with Aamir Khan on Eid
സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോ
AddThis Website Tools
Advertising

ഈദ് ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് ബോളിവുഡിന്റെ ഖാൻ ലോകം. ആമിർ ഖാനും സൽമാനും ഖാനുമാണ് ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്നത്.

ചാന്ദ് മുബാറക് എന്ന ക്യാപ്ഷനോടെയാണ് സൽമാൻ ഖാൻ ചിത്രം ട്വീറ്റ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ ഫോട്ടോ എന്ന കമന്റുമായി ആരാധകരും ഉടനെത്തി. രണ്ട് മഹാനടന്മാർ ഇതാ ഒന്നിച്ചെത്തിയിരിക്കുന്നു, എന്നായിരുന്നു മറ്റൊരു കമന്റ്.

1994ൽ ഇരുവരും ഒന്നിച്ചെത്തിയ അന്ദാസ് അപ്ന അപ്ന എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുണ്ടോ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. ചിത്രത്തിന്റെ സീക്വലിനായുള്ള ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായിട്ടുണ്ട്.

ആമസോൺ പ്രെെം വീഡിയോയും ചിത്രത്തെ പരാമർശിക്കുന്ന കമന്റുമായി എത്തിയിരുന്നു. ആപ്കാ പ്രേം അമർ രഹേ എന്നായിരുന്നു പ്രെെമിന്റെ കമന്റ്. അമർ, പ്രേം എന്നിവയായിരുന്നു അന്ദാസ് അപ്ന അപ്നായിലെ ആമിറിന്റെയും സൽമാന്റെയും പേരുകൾ.

അതേസമയം, സൽമാൻ ഖാന്റെ കിസി കാ ബായ് കിസി കാ ജാൻ എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ആക്ഷൻ‌-കോമഡി ജോണറിലുള്ള ചിത്രത്തിൽ പൂജ ഹെ​ഗ്ഡേ ആണ് നായിക. വീരം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഈ സിനിമ.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ റിലീസ് ചെയ്ത ലാൽ സിങ് ഛദ്ദയാണ് ആമിർ ഖാന്റെ അവസാന ചിത്രം. കാജോൾ കേന്ദ്ര കഥാപാത്രമായ സലാം വെങ്കിയിൽ അതിഥി വേഷത്തിലും നടനെത്തിയിരുന്നു.


Tags:    

Writer - അന്ന കീര്‍ത്തി ജോര്‍ജ്

contributor

Editor - അന്ന കീര്‍ത്തി ജോര്‍ജ്

contributor

By - Web Desk

contributor

Similar News