ബാലകൃഷ്ണാ വിളി ഇനി കേൾക്കില്ല, കാണുമ്പോഴൊക്കെ ടാ ബാലകൃഷ്ണാ.. എന്നാണ് വിളിച്ചിരുന്നത്: സായ്കുമാർ

''റാംജി റാവു സിനിമയുടെ ലൊക്കേഷൻ ഒരു ഷൂട്ടിങ് ലൊക്കേഷനേ ആയിരുന്നില്ല. എല്ലാവരും കൂടെ ട്രിപ്പ് പോവുന്ന മൂഡായിരിന്നു''

Update: 2023-04-26 09:56 GMT
Editor : abs | By : Web Desk
Advertising

മാമുക്കോയയെ അനുശോചിച്ച് നടൻ സായ്കുമാർ. 33 വർഷത്തെ ആത്മബന്ധമാണ് അദ്ദേഹവുമായുള്ളത്. റാംജി റാവു മുതൽ ഓർത്തെടുക്കാനുണ്ട്. ആ ബാലകൃഷ്ണാ വിളി ഇനി കേൾക്കില്ല. കാണുമ്പോഴൊക്കെ എന്നെ ബാലകൃഷ്ണാ.. എന്നാണ് വിളിച്ചിരുന്നത്. മാമുക്കോയയും ഇന്നസെന്റേട്ടനുമൊക്കെ തന്റെ വഴികാട്ടികളായിരുന്നുവെന്നും സായികുമാർ പറഞ്ഞു.

''അദ്ദേഹത്തിന്റെ ആദ്യ സിനിമയിൽ എന്റെ അച്ഛനും അഭിനയിച്ചിട്ടുണ്ട്. അന്യരുടെ ഭൂമി എന്നാണെന്ന് തോന്നുന്നു അതിന്റെ പേര് അതിനെകുറിച്ച് അദ്ദേഹം പറയുമായിരുന്നു. ഇവരോടൊക്കെ സംസാരിക്കുമ്പോഴാണ് അവർ സിനിമയിലെത്തിയതിന്റെ ബുദ്ധിമുട്ടും ഇൻഡസ്ട്രിയിൽ അനുഭവിച്ച കഷ്ടപ്പാടും മനസ്സിലാവുക. ഒരു സിനിമാക്കാരന്റെ ജാഡ ഇല്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം. ആഗ്രഹിച്ചാൽ പോലും എന്നെകൊണ്ട് അത് നടക്കില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഇത്രയേറെ സുഹൃത് ബന്ധങ്ങളുള്ള വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സിനിമയിൽ വരാനും അവരോടപ്പം അഭിനയിക്കാൻ പറ്റിയതുമാണ് ഭാഗ്യമായി കാണുന്നത്''. സായികുമാർ പറഞ്ഞു

റാംജി റാവു സിനിമയുടെ ലൊക്കേഷൻ ഒരു ഷൂട്ടിങ് ലൊക്കേഷനേ ആയിരുന്നില്ല. എല്ലാവരും കൂടെ ട്രിപ്പ് പോവുന്ന മൂഡായിരിന്നു. എപ്പോഴും ചിരിയായിരുന്നു അവിടെ. എപ്പോ കണ്ടാലും ഫുട്‌ബോളിനെകുറിച്ചും ഭക്ഷണത്തെകുറിച്ചും അദ്ദേഹം സംസാരിക്കും. പച്ചയായ മനുഷ്യൻ. മാമുക്കോയയും ഇന്നസെന്റേട്ടനുമൊക്കെ എന്റെ വഴികാട്ടികളായിരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും സായികുമാർ പറഞ്ഞു.

Full View

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ കഴിഞ്ഞ ദിവസമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News