'ഫഹദിനെ മാറ്റി വിനീതിനെ നായകനാക്കിയത് അങ്ങനെ'; തങ്കത്തിന്‍റെ കഥ പറഞ്ഞ് ശ്യാം പുഷ്കരന്‍

നായക സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ ഫഹദ് എന്തുവിചാരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നതായി ശ്യാം പുഷ്കരന്‍

Update: 2023-01-19 15:01 GMT
Editor : ijas | By : Web Desk
Advertising

തങ്കത്തിലെ നായക സ്ഥാനത്ത് നിന്നും ഫഹദിനെ മാറ്റി വിനീതിലേക്കെത്തിയ കഥ പറഞ്ഞ് തിരക്കഥാകൃത്തായ ശ്യാം പുഷ്കരന്‍. ചിത്രത്തില്‍ ആദ്യമേ വിനീതിനെയാണ് നായകനാക്കാന്‍ ആലോചിച്ചിരുന്നതെന്നും പിന്നീട് കുഞ്ഞ് ജനിച്ചതുമായ തിരക്കിനെ തുടര്‍ന്നാണ് ഫഹദിനെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് ശ്യാം പുഷ്കരന്‍ പറഞ്ഞു. സിനിമയുടെ പ്രഖ്യാപന പോസ്റ്ററില്‍ ഫഹദ് ഫാസില്‍ ആയിരുന്നു നായക സ്ഥാനത്തുണ്ടായിരുന്നത്. 

ഇതിനിടെ വിനീത് കുടുംബ തിരക്കുകളില്‍ നിന്നെല്ലാം മാറി തിരിച്ചുവന്നു. അങ്ങനെയാണ് വീണ്ടും വിനീതിലേക്ക് നായകവേഷം പോയതെന്ന് ശ്യാം പറയുന്നു. തങ്കത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ട വീഡിയോ അഭിമുഖത്തിലാണ് അണിയറ രഹസ്യങ്ങള്‍ ശ്യാം പുഷ്കരന്‍ പങ്കുവെച്ചത്.

ഇതിനിടെ വീണ്ടും നായക വേഷം വിനീതിന് നല്‍കുമ്പോഴുള്ള ആലോചനകളും ശ്യാം പുഷ്കരന്‍ പങ്കുവെച്ചു. വീണ്ടും വിനീതിലേക്ക് തിരിച്ചുപോകുമ്പോള്‍ അഹങ്കാരമാണെന്ന് എല്ലാവരും വിചാരിക്കുമെന്ന് കരുതിയതായും ഫഹദ് എന്തുവിചാരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നതായും ശ്യാം പറഞ്ഞു. വിനീത് അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രത്തിന്‍റെ കാരക്ടര്‍ ശരിക്കും ഫഹദല്ല എന്ന് തോന്നിയിരുന്നതായും ആലോചിച്ചതിന്‍റെ സത്യസന്ധതയില്‍ വിനീത് ആണ് ഈ വേഷം ചെയ്യേണ്ടിയിരുന്നത് എന്ന് തോന്നിയിരുന്നതായും ശ്യാം മനസ്സുതുറന്നു. സിനിമ കണ്ടപ്പോള്‍ ആ മുന്‍വിധി ശരിയായിരുന്നതായി തോന്നിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്യാം പുഷ്കരന്‍റെ വാക്കുകള്‍:

വിനീത് ഏറ്റവും മികച്ച രീതിയില്‍ അഭിനയിച്ച സീനാണ് അത്(തങ്കത്തിലെ പ്രത്യേക സീനിനെ സൂചിപ്പിച്ച് പറയുന്നത്). ആദ്യം വിനീതിനെ തന്നെയാണ് നായകനായി വെച്ചിരുന്നത്. പിന്നീട് കുഞ്ഞ് ജനിച്ച് തിരക്കിലായതോടെ കമ്പനി ആര്‍ട്ടിസ്റ്റായ ഫഹദിനെ തന്നെ വെച്ചു.(ചിരിക്കുന്നു) പിന്നെ വിനീത് ഫ്രീയായി. ശരിക്കും ഫഹദല്ല ഇതിന്‍റെ കാരക്ടര്‍ എന്ന് തോന്നിയിരുന്നു.സിനിമയിലെ ഈ സീന്‍ വന്നപ്പോള്‍ ഉറപ്പായി, കിരണിനോടും(എഡിറ്റര്‍) പറഞ്ഞു, ഇത് വിനീത് ചെയ്യേണ്ടതല്ലേയെന്ന്. ആ ജഡ്ജ്മെന്‍റ് ശരിയായതില്‍ സന്തോഷമുണ്ട്. വീണ്ടും വിനീതിലേക്ക് തിരിച്ചുപോകുമ്പോള്‍ അഹങ്കാരമാണെന്ന് എല്ലാവരും വിചാരിക്കുമെന്ന് കരുതി. ഫഹദ് എന്തുവിചാരിക്കുമെന്നും കരുതിയിരുന്നു. നമ്മള്‍ ആലോചിച്ചതിന്‍റെ സത്യസന്ധതയില്‍ വിനീത് ആണ് ഈ വേഷം ചെയ്യേണ്ടിയിരുന്നത് എന്ന് തോന്നിയിരുന്നു. ആ സീനിന് ശേഷം വിനീത് ട്രാന്‍സില്‍ ആയത് പോലെ തോന്നിയിരുന്നു.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News