'ദി ക്രൗൺ' സീസൺ 5 വിവാദം; മേഗൻ മാർക്കിൾ - പ്രിൻസ് ഹാരി ഡോക്യുമെന്ററി റിലീസ് നീട്ടി നെറ്റ്ഫ്ലിക്സ്

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് നെറ്റ്ഫ്ലിക്സിൻ്റെ പുതിയ തീരുമാനം

Update: 2022-10-19 03:35 GMT
Advertising

ലണ്ടൻ: മേഗൻ മാർക്കിൾ - പ്രിൻസ് ഹാരി ഡോക്യുമെന്ററി റിലീസ് നീട്ടി നെറ്റ്ഫ്ലിക്സ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ആണ് 'ദി ക്രൗൺ'. സീരീസിൻറെ അഞ്ചാം സീസണുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ഡോക്യുമെന്ററി റിലീസ് മാറ്റിയത്. ഈ വർഷം ഡിസംബറിൽ പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി 2023ലേക്കാണ് നീട്ടിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് നെറ്റ്ഫ്ലിക്സിൻ്റെ പുതിയ തീരുമാനം. 

ദി ക്രൗൺ അഞ്ചാം സീസൺ നവംബർ 9 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നത്. 'ക്യൂൻ വിക്ടോറിയ സിൻട്രോം' എന്ന പേരിലുള്ള ഒരു എപ്പിസോഡിന്റെ പ്ലോട്ട് ലൈനിനെതിരെ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ജോൺ മേജർ സംസാരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഗീതാ വസന്ത് പട്ടേൽ മാജിക്ക് രാജകുടുംബത്തിൽ താമസിക്കെ മേഗൻ നേരിട്ട വംശീയ വേർതിരിവുകളേക്കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ച ഒപ്ര വിൻഫ്രി ഷോയാണ് സംഭവങ്ങളുടെ തുടക്കം.രാജ്ഞിയുടെ മരണത്തേത്തുടർന്ന് ഇരുവരും നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള പ്രൊജക്ടിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News