കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ആസിഫ് അലി; 'ടിക്കി ടാക്ക' ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ആക്ഷൻ എന്റർടൈനറാണ് ചിത്രം

Update: 2023-03-13 07:00 GMT
TikiTaka Asif Ali movie first look
AddThis Website Tools
Advertising

കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ടിക്കി ടാക്ക' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ എന്റർടൈനർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്.

അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും.

അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നു നിർമിക്കും. ചിത്രം കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ കൂടുതൽ അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തും. പോസ്റ്റർ ഡിസൈൻ: സർക്കാസനം (പവി ശങ്കർ) പിആർഒ: റോജിൻ കെ റോയ്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News