ദൃശ്യഭാഷ സാക്ഷരത ശില്‍പശാലയുമായി നടന്‍ രവീന്ദ്രന്‍
ദൃശ്യസാക്ഷരത എന്നതു പരമ്പരാഗതവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാധ്യമവുമാണെന്ന് രവീന്ദ്രൻ പറഞ്ഞു
നടന്‍ രവീന്ദ്രന്‍റെ നേതൃത്വത്തില്‍ നിക്കോണ്‍ സ്കൂളും കൊച്ചി മെട്രോ മിഡിലീസ്റ്റും ചേർന്നു സംഘടിപ്പിക്കുന്ന വിഷ്വൽ ലിറ്ററസി ശിൽപശാലക്ക് തുടക്കമായി. ദൃശ്യസാക്ഷരത എന്നതു പരമ്പരാഗതവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാധ്യമവുമാണെന്ന് രവീന്ദ്രൻ പറഞ്ഞു. ചിന്തയും തീരുമാനമെടുക്കലും ആശയവിനിമയവും പഠനവും സാധ്യമാകുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് കാര്യങ്ങൾ വ്യാഖ്യാനിക്കാനും ഉപയോഗിക്കാനും സാധിക്കുക.
ഇത് എല്ലാ തരത്തിലുള്ള ചിത്രങ്ങളുമായി ആഴത്തിൽ ഇടപെടുന്നു. പാഠ്യപദ്ധതിയുടെ കാഴ്ചപ്പാടിൽ അതിന് ഏറെ പ്രാധാന്യമുണ്ട്. ഇതിനായി ആവിഷ്കരിച്ച കോഴ്സ് മൊഡ്യൂളുകൾ കാഴ്ചക്കാരെ ആകർഷിക്കും. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ കഥകളുടെ ശൃംഖല സൃഷ്ടിക്കുന്നു. ഫൊട്ടോഗ്രഫിയിൽ അഭിനിവേശമുള്ളവർക്ക് ഇത് വളരെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറക്ക് ദൃശ്യസാക്ഷരത പരിചയപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് നികോൺ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് ക്ലാസുകള്‍.
എണ്‍പതുകളില്‍ മലയാളം,തമിഴ് സിനിമകളില്‍ തിളങ്ങിയ രവീന്ദ്രന്‍ ഇപ്പോള്‍ ചലച്ചിത്ര ശില്‍പശാലകളുമായി തിരക്കിലാണ്. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്‍റെ ഡയറക്ടര്‍ കൂടിയാണ് രവീന്ദ്രന്‍.