ചിരിയും കണ്ണീരുമായി പ്രേക്ഷക മനംകവരുന്ന "വോയ്സ് ഓഫ് സത്യനാഥൻ"
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ദിലീപ് ചിത്രത്തിലൂടെ കൂട്ടചിരിയും അല്പം കണ്ണീരും തീയേറ്ററിൽ നിറഞ്ഞു. പൂർണമായും കോമഡി മാത്രം പ്രതീക്ഷിച്ചെത്തുന്ന കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് കണ്ണീരിന്റെ നനവ് പടർത്തി, തിയേറ്റർ വിട്ടിറങ്ങിയാലും മനസ്സിൽ മായാതെ നില്കുന്ന ജോജുവിന്റെ കഥാപാത്രം ബാലൻ ചേട്ടൻ.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമെത്തിയ ദിലീപ് ചിത്രം 'വോയിസ് ഓഫ് സത്യനാഥൻ' ആദ്യദിനം തന്നെ പ്രേക്ഷകപ്രശംസ നേടി ട്രെൻഡിംഗ് ചാർട്ടിലെത്തി. റാഫി ദിലീപ് കൂട്ടുകെട്ട് പ്രേക്ഷകർക്ക് ഇതുവരെ നൽകിപോന്ന സ്ഥിരം ചിരിയോടൊപ്പം അല്പം മാസ്സും കണ്ണീരും ചാലിച്ച ഒരു മികച്ച ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ' എന്നാണു ആദ്യ ദിന റിപ്പോർട്ട്.
വ്യത്യസ്ത മതവിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ചത് കൊണ്ട് നാടുവിടേണ്ടി വന്ന സത്യനാഥനായും ഭാര്യയും മറ്റൊരു നാട്ടിൽ അഭയം തേടുന്നു . എത്രയൊക്കെ ശ്രദ്ധിച്ചാലും സ്വന്തം നാവിനാൽ അടിക്കടി പണിവാങ്ങേണ്ടിവരുന്ന തികച്ചും സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഹാസ്യവും ഗൗരവമേറിയ വിഷയങ്ങളും ചേർത്താണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത് . മനസ്സിൽ ഉദേശിക്കുന്നത് പലതും അതുപോലെ കൃത്യസമയത്ത് പറയാൻ കഴിയാതെ വരുന്നതും ആളുകൾ തെറ്റിദ്ധരിക്കുന്നതും സത്യനാഥനെ താൻപോലും അറിയാതെ ചില കുടുക്കുകളിലേക്കും പിന്നാലെ ചില ഉത്തരവാദപ്പെട്ട ദൗത്യങ്ങളിലേക്കും എത്തിക്കുകയാണ്.
നാക്കുപിഴകൊണ്ട് നാട്ടിൽ അപരാധിയായിപ്പോകുന്ന സത്യനാഥൻ, വളരെ അവിചാരിതമായി പരിചയപ്പെട്ട ഒരു വ്യക്തിയുടെ നിരപരാധിത്വം തെളിയിക്കാൻ കേട്ടുകേൾവിയില്ലാത്ത പരിശ്രമങ്ങൾ നടത്തുന്നതും അതിന്റെ പരിണിതഫലങ്ങളുമാണ് ചിത്രം പറയുന്നത്. സത്യനാഥന് തന്റെ ദൗത്യം പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ഒടുക്കം വരെ പ്രേക്ഷകർ.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ദിലീപ് ചിത്രത്തിലൂടെ കൂട്ടചിരിയും അല്പം കണ്ണീരും തീയേറ്ററിൽ നിറഞ്ഞു. പൂർണമായും കോമഡി മാത്രം പ്രതീക്ഷിച്ചെത്തുന്ന കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് കണ്ണീരിന്റെ നനവ് പടർത്തി, തിയേറ്റർ വിട്ടിറങ്ങിയാലും മനസ്സിൽ മായാതെ നില്കുന്ന ജോജുവിന്റെ കഥാപാത്രം ബാലൻ ചേട്ടൻ. സിനിമയിൽ ദിലീപിന്റെ അയൽക്കാരനായ സിദ്ദിഖ് കഥാപാത്രം വർക്കിച്ചന്റെ കോമഡിയും പ്രേക്ഷകർ ഏറ്റെടുത്തു. സത്യനാഥന്റെ ഭാര്യയായി വീണയും തന്റെ ഭാഗം മികച്ചതാക്കി .
പൊതുവെ ദിലീപ് റാഫി ചിത്രം നല്കുന്ന ചിരിക്കൊപ്പം അല്പം ഗൗരവമേറിയ കാര്യങ്ങളും സത്യനാഥനിലുണ്ട്. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും അങ്കിത് മേനോന്റെ സംഗീതവും ചിത്രത്തിന്റെ പൂര്ണതയിലെത്തിക്കാൻ സംവിധയകാനെ ഒരുപാടു സഹായിച്ചു. എക്കാലവും ദിലീപ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് ഒരു ആവേശമാണ്. ആ ആവേശം കുറെ നാളുകൾക്കു ശേഷം തീയേറ്ററിൽ വീണ്ടുമെത്തിച്ചു എന്ന കാര്യത്തിൽ വോയിസ് ഓഫ് സത്യനാഥൻ വിജയിച്ചു.
ബാദുഷ സിനിമാസ്, പേന ആൻഡ് പേപ്പർ ക്രിയേഷൻസ്, ഗ്രാൻഡ് സിനിമാസ് എന്നീ ബാനറുകൾ സംയുകതമായി നിർമ്മിച്ച സിനിമ കേരളത്തിലെ ഇരുനൂറിലധികം തീയറ്ററുകളിലാണ് റിലീസ് ചെയ്തത്.