ഗീതുവിന്‍റെ അടുത്ത സിനിമയില്‍ യാഷ് നായകന്‍; സന്തോഷം പങ്കുവെച്ച് റിമ കല്ലിങ്കല്‍

കെ.ജി.എഫ് 2 ആണ് യാഷിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം

Update: 2023-04-26 07:48 GMT
Editor : ijas | By : Web Desk
ഗീതുവിന്‍റെ അടുത്ത സിനിമയില്‍ യാഷ് നായകന്‍; സന്തോഷം പങ്കുവെച്ച് റിമ കല്ലിങ്കല്‍
AddThis Website Tools
Advertising

ദേശീയ പുരസ്കാര ജേതാവ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യാഷ് നായകനാകും. പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നില്ലെങ്കിലും വാര്‍ത്ത സ്ഥിരീകരിച്ച് സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടിയും ഗീതുവിന്‍റെ സുഹൃത്തുമായ റിമ കല്ലിങ്കല്‍.

ഇന്‍സ്റ്റാഗ്രാമിലാണ് റിമ ഗീതുവിനെ ആശ്ലേഷിച്ച് സ്റ്റോറി പങ്കുവെച്ചത്. നേരത്തെ യാഷുമായുള്ള ഗീതുവിന്‍റെ പ്രൊജക്ടിനെ കുറിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. യാഷിന് അടുത്തകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ തിരക്കഥയായിരിക്കും ചിത്രത്തിന്‍റെയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നു. രാജീവ് രവിയായിരിക്കും ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുകയെന്നാണ് വിവരം.

ലയേഴ്‌സ് ഡൈസ്, മൂത്തോൻ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായികയാണ് ഗീതു മോഹന്‍ദാസ്. നടിയെന്ന നിലയിലും ശ്രദ്ധേയ ആയിരുന്നു. പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായി രാജീവ് രവിയുടെ ഭാര്യ കൂടിയാണ് ഗീതു. കെ.ജി.എഫ് 2 ആണ് യാഷിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സലാര്‍ ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News