അര്‍ജന്റീനയുടെ പരിശീലകനാവാന്‍ പെപ് ഗാര്‍ഡിയോള?   

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ പരാജയ കാരണങ്ങളിലൊന്ന് എണ്ണിയത് പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ പാളിയ തന്ത്രങ്ങളായിരുന്നു. 

Update: 2018-07-04 13:23 GMT
Advertising

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ പരാജയ കാരണങ്ങളിലൊന്ന് എണ്ണിയത് പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ പാളിയ തന്ത്രങ്ങളായിരുന്നു. സാംപോളിയെ ഇനിയും അര്‍ജന്റീനക്ക് വേണ്ടെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു മാറ്റം റിപ്പോര്‍ട്ടുകളില്‍ വരുന്നു. പരിശീലനത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച സ്പാനിഷ് മുന്‍ താരം പെപ്‍ ഗാര്‍ഡിയോളയെയാണ് അര്‍ജന്റീന നോട്ടമിട്ടത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ തന്നെ ഏതാനും അര്‍ജന്റീനന്‍ താരങ്ങള്‍ അദ്ദേഹത്തെ സമീപിച്ചെന്നും ഏകദേശം 12മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ തടസമായിട്ടുള്ളത് അദ്ദേഹം ഇപ്പോള്‍ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാറാണ്. 2021 വരെ അവിടെ കരാറുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജി അഗ്യൂറോയുമായി പരിശീലക കാര്യം സംസാരിച്ചുവെന്നും അദ്ദേഹം അര്‍ജന്റീനയുടെ പരിശീലകസ്ഥാനം ഇഷ്ടപ്പെടുന്നു എന്ന നിലയില്‍ സംസരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീനയുടെ താല്‍പര്യം ഖത്തര്‍ ലോകകപ്പ് വരെയാണ്.

ബാഴ്സലോണ കാലം മെസിയുമായുളള ആത്മബന്ധവും ഗാര്‍ഡിയോ ളയെ അര്‍ജന്റീനയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ഇതിഹാദ് സ്റ്റേഡിയം വിടാന്‍ സാധ്യത വളരെ കുറവാണെന്ന് നിരീക്ഷണവുമുണ്ട്. ഇനി സിറ്റി വിടുകയാണെങ്കില്‍ അദ്ദേഹത്തിന് അര്‍ജന്റീന തന്നെയാവും ഏറ്റവും നല്ല ഓപ്ഷനെന്നാണ് വിലയിരുത്തല്‍. നേരത്തെ അദ്ദേഹത്തിന് ഒരു ദേശീയ ടീമിന്റെ മാനേജരാവണമെന്ന തരത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമായിരുന്നില്ല അര്‍ജന്റീനയുടെത്. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് യുവപടക്ക് മുന്നില്‍ മെസിയുടെയും സംഘത്തിന്റെയും കാലിടറുകയായിരുന്നു.

Tags:    

Similar News