ലോകകപ്പിലെന്താ ‘ചൈന’ക്ക് കാര്യം ?
റഷ്യന്‍ ലോകകപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഫാന്‍സ് സോണുകളിലും മറ്റും തടിച്ച് കൂടുന്ന ചൈനീസ് ആരാധകരും ചൈനീസ് ബ്രാന്‍ഡുകളുമാണ്. മുന്‍ ലോകകപ്പുകളേക്കാള്‍ ചൈനയുടെ സ്വാധീനം വളരെ കൂടുതലാണ് റഷ്യയില്‍.
റഷ്യന്‍ ലോകകപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഫാന്‍സ് സോണുകളിലും മറ്റും തടിച്ച് കൂടുന്ന ചൈനീസ് ആരാധകരും ചൈനീസ് ബ്രാന്‍ഡുകളുമാണ്. മുന്‍ ലോകകപ്പുകളേക്കാള്‍ ചൈനയുടെ സ്വാധീനം വളരെ കൂടുതലാണ് റഷ്യയില്‍.
നാല്‍പ്പതിനായിരത്തോളം ആരാധകരാണ് ഇത്തവണ ചൈനയില്‍നിന്നും റഷ്യയിലെത്തിയിട്ടുണ്ട്. ദേശീയ പതാകയുമേന്തി ഇവര്‍ എവിടെയും തങ്ങളുടെ സാന്നിധ്യം അറിയിക്കും. കൂടാതെ ചൈനീസ് കമ്പനികളുടെ വലിയ പ്രചാരണവും ഇവിടെ നടക്കുന്നുണ്ട്. റഷ്യന്‍ ലോകകപ്പിനെ സംബന്ധിച്ച് ചൈനീസ് ബ്രാന്‍ഡുകളാണ് മറ്റ് ബ്രാന്‍ഡുകളേക്കാള്‍ കൂടുതല്‍.
ചൈനയില്‍ കൂടുതല്‍ പേരും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ കൂടുതലായി കളിക്കാറൊന്നുമില്ല. പക്ഷെ, ഫുട്ബോളിനോടുള്ള പ്രിയം കൊണ്ട് ഇവിടെ എത്തി. ഞാനൊരു സ്പാനിഷ് ആരാധകനാണ്. ഇവന്‍ അര്‍ജന്റീന ഫാനും. പക്ഷെ രണ്ട് ടീമുകളും ഇതിനോടകം പുറത്തായിട്ടുണ്ട്. - ഒരു ചൈനാക്കാരന്‍ പറയുന്നു.
ഫിഫയിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പല അമേരിക്കന്‍ യൂറോപ്യന്‍ കമ്പനികളും ഇത്തവണ ഫിഫയെ കയ്യൊഴിഞ്ഞപ്പോള്‍ കൂടെ നിന്നത് ചൈനീസ് കമ്പനികളാണ്. സ്പോണ്‍സര്‍ഷിപ്പ് വഴി 11,055 കോടി രൂപയാണ് ഫിഫക്ക് ലഭിക്കുക. ഇതില്‍ കൂടുതലും ലഭിക്കുക ചൈനയില്‍ നിന്നും. മൊബൈല്‍ ഫോണ്‍ കമ്പനികളായ വിവോ, റിയല്‍ എസ്റ്റേറ്റ് കമ്പനി വാന്‍ഡ തുടങ്ങിയവ ഇതില്‍ ചിലത് മാത്രം.
2011 നു ശേഷം പാശ്ചാത്യ രാജ്യങ്ങളിലെ ഒരു കമ്പനിയുമായി ഫിഫ സ്പോൺസർ ഷിപ്പ് കരാർ ഒപ്പു വച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഈ വേൾഡ് കപ്പ് കഴിയുമ്പോൾ ഫിഫയ്ക്ക് ചെലവുകൾ കഴിച്ചു 7370 കോടി രൂപ മിച്ചമുണ്ടാകുമെന്ന് കണക്ക് കൂട്ടുന്നു. ഫുട്ബോളിന് പ്രത്യേക പ്രധാന്യം നല്‍കി ഒരു സ്പോര്‍ട്സ് ഇക്കോണമി ആയി മാറാനുള്ള ഒരുക്കത്തിലാണ് ചൈന. 2030, 34 ലോകകപ്പ് വേദിക്കായുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്.