‘ഞാനൊരു ഫലസ്തീനിയാണ്’ മറഡോണ

സമാധാനത്തിന്റെ ചിഹ്നമായ ഒലീവ് ചില്ലയുമായി പറക്കുന്ന പ്രാവിന്റെ ചിത്രം കൂടിക്കാഴ്ച്ചയുടെ ഓര്‍മ്മക്കായി മറഡോണക്ക് മഹമൂദ് അബ്ബാസ് സമ്മാനിച്ചു...

Update: 2018-07-17 06:38 GMT
Advertising

ഫലസ്തീനുള്ള പിന്തുണ പരസ്യമായി പ്രകടിപ്പിച്ച് ഫുട്‌ബോള്‍ ഇതിഹാസം ദ്യോഗോ മറഡോണ. ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ചായിരുന്നു മറഡോണ ഫലസ്തീനോടുള്ള ഇഷ്ടം ആവര്‍ത്തിച്ചത്. ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനായി മോസ്‌കോയിലെത്തിയപ്പോഴാണ് മറഡോണയും മഹമൂദ് അബ്ബാസും കണ്ടുമുട്ടിയത്.

'ഞാനൊരു ഫലസ്തീനിയാണ്. ഫലസ്തീനിലെ സമാധാനമാണ് ഈ മനുഷ്യന്‍ ആഗ്രഹിക്കുന്നത്. പലസ്തീന്റെ പ്രസിഡന്റായ അദ്ദേഹത്തിന്റെ ആഗ്രഹം അങ്ങേയറ്റത്തെ ശരി' മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മറഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൂടിക്കാഴ്ച്ചക്കിടെ മറഡോണക്ക് അബ്ബാസ് ഒരു ഉപഹാരവും നല്‍കിയിരുന്നു. സമാധാനത്തിന്റെ ചിഹ്നമായ ഒലീവ് ചില്ലയുമായി പറക്കുന്ന പ്രാവിന്റെ ചിത്രമാണ് കൂടിക്കാഴ്ച്ചയുടെ ഓര്‍മ്മക്കായി മറഡോണക്ക് മഹമൂദ് അബ്ബാസ് നല്‍കിയത്.

ഫലസ്തീനോടുള്ള ചായ്‌വ് നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാളാണ് ദ്യോഗോ മറഡോണ. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയുടെ ഫുട്‌ബോള്‍ ടീമിന്റെ പരിശീലനായിരുന്നപ്പോള്‍ ഞാനാണ് പലസ്തീന്റെ ഒന്നാം നമ്പര്‍ അനുയായിയാണെന്നായിരുന്നു മറഡോണ പറഞ്ഞത്. മോസ്‌കോയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി മഹമ്മൂദ് അബ്ബാസ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ടെല്‍ അവീവില്‍ നിന്നും അമേരിക്കന്‍ എംബസി ജറീസലേമിലേക്ക് മാറ്റിയത് അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന.

Full View
Tags:    

Similar News