യുറൂഗ്വെയുടെ പ്രഥമ ലോകകപ്പ് വിജയത്തിന് 88 വര്‍ഷം

യുറൂഗ്വെയുടെ ആദ്യ ലോകകപ്പ് ജയം വലിയ മാറ്റം ഫുട്‌ബോളിലുണ്ടാക്കി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യമായിരുന്നു യുറൂഗ്വെ.

Update: 2018-07-30 02:29 GMT
Advertising

ആദ്യ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ യുറൂഗ്വെ ചാമ്പ്യന്‍മാരായത് 1930 ജൂലൈ 30നായിരുന്നു. അര്‍ജന്റീനയെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു യുറൂഗ്വെ പ്രഥമ ലോകചാമ്പ്യന്‍മാരായത്.

ഒളിംപിക്‌സിലെ ഫുട്‌ബോളിന്റെ വിജയത്തോടെയാണ് ലോകഫുട്‌ബോളിനൊരു കപ്പ് എന്ന ആശയം ഫിഫ കൊണ്ട് വരുന്നത്. വിവിധ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കാന്‍ രംഗത്തെത്തി. എന്നാല്‍ ഒളിംപിക്‌സിലെ വിജയവും സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികവും യുറൂഗ്വെക്ക് അനുകൂലമായി.

ആദ്യ ലോകകപ്പ് ലാറ്റിനമേരിക്കന്‍ രാജ്യമായ യുറൂഗ്വെയില്‍. പങ്കെടുത്തത് 13 രാജ്യങ്ങള്‍. നാല് സംഘങ്ങള്‍ യൂറോപ്പില്‍ നിന്ന് വിമാനം കയറി. യുഗോസ്ലോവ്യയും റുമാനിയയും ഫ്രാന്‍സും ബെല്‍ജിയവും. ലാറ്റിനമേരിക്കയില്‍ നിന്ന് അര്‍ജന്റീന, ബ്രസീല്‍, പരാഗ്വെ, ചിലെ, ബൊളീവിയ, പെറു എന്നീ ടീമുകള്‍. പിന്നെ അമേരിക്കയും മെക്‌സിക്കോയും. 1930 ജൂലൈ പതിമൂന്നിന് പ്രഥമ ലോകകപ്പിന് കിക്കോഫ്.

ആകെ നടന്നത് പതിനെട്ട് മത്സരങ്ങള്‍. ഒടുവില്‍ യുറൂഗ്വെയും അര്‍ജന്റീനയും ഫൈനലിലേക്ക്. മൊണ്ടേവീഡിയോയിലെ സെന്റിനാരിയോ സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ അറുപത്തിമൂവായിരത്തിലധികം കാണികളെ സാക്ഷിയാക്കി യുറൂഗ്വെക്ക് കിരീടം. ജയം രണ്ടിനെതിരെ നാല് ഗോളിന്.

യുറൂഗ്വെയുടെ ആദ്യ ലോകകപ്പ് ജയം വലിയ മാറ്റം ഫുട്‌ബോളിലുണ്ടാക്കി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യമായിരുന്നു യുറൂഗ്വെ. യൂറോപ്യന്‍ ആശയത്തില്‍ നിന്ന് വിപരീതമായി കുറിയ പാസുകള്‍ കൊണ്ട് ലാറ്റിനമേരിക്കന്‍ ശൈലി യുറൂഗ്വെ രൂപീകരിച്ചു. ഫുട്‌ബോളിന്റെ ചരിത്രമെന്നാല്‍ യുറൂഗ്വെയുടെ കൂടി ചരിത്രമായത് അങ്ങിനെയാണ്.

Tags:    

Similar News