‘കളി കാര്യമാകുന്നു’; സലാഹിനും കുടുംബത്തിനും ഭീഷണി?  

Update: 2018-08-29 11:05 GMT
Advertising

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന്‍ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച മുഹമ്മദ് സലാഹിനും കുടുംബത്തിനും ഭീഷണി. ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷനില്‍ സ്വാധീനമുള്ള ഖാലിദ് ലത്തീഫ് എന്നയാളാണ് താരത്തിനും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. സലാഹിനോട് എനിക്ക് ഓര്‍മിപ്പിക്കാനുള്ളത്, അദ്ദേഹത്തിന്റെ മാതാവ് ഇപ്പോഴും ഈജിപ്തിലാണെന്നാണ്.

നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, കാരണം നീ വിദേശത്താണ്. പക്ഷേ നിന്റെ അമ്മ ഈജിപ്തിലാണ് ഇപ്പോഴുള്ളതെന്ന് ഓര്‍ക്കണം, അക്കാര്യം മനിസിലാക്കേണ്ടവര്‍ മനസിലാക്കണമെന്നും ലത്തീഫ് ട്വീറ്റിലൂടെ കുറിക്കുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇൌ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്ത നിലയിലാണ്. കഴിഞ്ഞ ദിവസമാണ് സലാഹ് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന് എതിരെ അതിരൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്. അസോസിയേഷന്റെ നടപടിയില്‍ സംശയം പ്രകടിപ്പിച്ച താരം എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയം കിട്ടുന്നില്ലേയെന്നും ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.

ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായ തര്‍ക്കം പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് താരം ട്വിറ്ററിലൂടെ ഫുട്‌ബോള്‍ അസോസിയേഷനെതിരെ തുറന്നടിച്ചത്. ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ 'വീ' യാണ് സലാഹിന്റെ ചിത്രം ഉപയോഗിച്ചത്. മൊബൈല്‍ കമ്പനിയായ വൊഡാഫോണുമായി സലാഹിന് കരാറുണ്ടായിരിക്കെയാണ് മറ്റൊരു മൊബൈല്‍ കമ്പനി ചിത്രം ഉപയോഗിക്കുന്നത്.

തങ്ങളുടെ കളിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇടപെടുന്നത് സ്വാഭാവികമാണ്, അത് അവര്‍ക്ക് നന്നായി തോന്നും. പക്ഷേ ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്, എന്റെയും എന്റെ അഭിഭാഷകന്റെയും സന്ദേശങ്ങള്‍ അവഗണിക്കുന്നു, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, ഞങ്ങളോട് പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെ? എന്നായിരുന്നു സലാഹിന്റെ ട്വീറ്റ്.

ये भी पà¥�ें- ആ ‘പരസ്യ’ പോര് വീണ്ടും തുറന്ന് സലാഹ് 

Tags:    

Similar News