ചാമ്പ്യൻസ് ലീഗ്: റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി

റഷ്യൻ ക്ലബ്ബ് സി.എസ്.കെ മോസ്കോയാണ് റയലിനെ അട്ടിമറിച്ചത്

Update: 2018-10-03 02:12 GMT
Advertising

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. റഷ്യൻ ക്ലബ്ബ് സി.എസ്.കെ മോസ്കോയാണ് റയലിനെ അട്ടിമറിച്ചത്. അതേ സമയം യുവന്‍റസും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചു. ബാഴ്സയും ലിവർപൂളും ഇന്നിറങ്ങും. രണ്ടാം മിനിറ്റിൽ വ്ലാസിച്ച് നേടിയ ഗോളിന്‍റെ ബലത്തിലാണ് മോസ്ക്കോ റയലിനെ മുട്ടുകുത്തിച്ചത്.

മത്സരത്തിന്‍റെ അധിക സമയത്ത് മോസ്കോയുടെ സൂപ്പർ ഗോളി അകിൻ ഫീവ് ചുവപ്പുകാർഡ് കണ്ട് പുറത്താക്കുകയും ചെയ്തു. അതേ സമയം സൂപ്പർ താരം റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്‍റസ് പൗലോ ഡിബാലയുടെ ഹാട്രിക് കരുത്തിൽ യങ്ങ് ബോയ്സിനെ തകർത്തു. ഹോഫൻ ഹേമിനെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത് ഡേവിഡ് സിൽവയുടെയും സെർജിയോ അഗ്യൂറോയുടെയും ഗോളുകളിലൂടെയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലൻസിയയും ബയേൺ മ്യൂണിക്കിനെ അയാക്സും സമനിലയിൽ തളച്ചു. ഇന്ന് ബാഴ്സലോണ ടോട്ടനത്തെയും ലിവർപൂൾ നാപ്പോളിയെയും നേരിടും. പി.എസ്.ജിക്ക് റെഡ് സ്റ്റാർ ബെൽഗ്രേഡാണ് എതിരാളികള്‍.

Tags:    

Similar News