എന്നെ ശക്തനാക്കിയത് പ്രീമിയര്‍ ലീഗ്: പെപ്പ് ഗാര്‍ഡിയോള

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വരുന്നതിന് മുന്‍പ് മൂന്ന ലാ ലിഗാ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കപ്പുകളും ബാര്‍സലോണക്ക് വേണ്ടി നേടിക്കൊടുത്തിരുന്നു.

Update: 2018-11-22 14:34 GMT
Advertising

പ്രിമിയര്‍ ലീഗിന്‍റെ മത്സരാധിഷ്ഠിത സ്വഭാവവും അപൂര്‍വ പ്രവചനങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ സമ്മാനിച്ചതെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള.

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വരുന്നതിന് മുന്‍പ് മൂന്ന ലാ ലിഗാ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കപ്പുകളും ബാര്‍സലോണക്ക് വേണ്ടി നേടിക്കൊടുത്തിരുന്നു. അതിന് ശേഷം ബയേണ്‍ മ്യൂണിക്കിന് അടുപ്പിച്ച് മൂന്ന് തവണ ബുണ്ടസ്‍ ലീഗ കിരീടങ്ങളും നേടിക്കൊടുത്ത ചാമ്പ്യന്‍ മാനേജരാണ് പെപ്പ് ഗാര്‍ഡിയോള.

ये भी पà¥�ें- ഫുട്ബോൾ ചരിത്രത്തിലെ ​ഗാ‍ഡിയോള മൊമന്റ്

പ്രിമിയര്‍ ലീഗിന്‍റെ ഭാഗമാവാന്‍ 2016ല്‍ ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ പല കാര്യങ്ങളും സ്പെയിന്‍ വംശജനായ ഗാര്‍ഡിയോളക്ക് ആര്‍ജ്ജിച്ചെടുക്കേണ്ടതായുണ്ടായിരുന്നു. കഠിനമായ പരിശീലന മുറകളും അഞ്ച് മുന്‍നിര ടീമുകളുടെ ടൂര്‍ണ്ണമെന്‍റിലെ വെല്ലുവിളികളുമായിരുന്നു ആദ്യം തന്നെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍.

ജര്‍മനിയിലുണ്ടായിരുന്നതിനെക്കാളും ബാര്‍സലോണയില്‍ സേവനമനുഷ്ഠിച്ചതിനെക്കാളും എത്രയോ മികച്ച മാനേജറായി താനിപ്പോള്‍ മാറിയെന്നും ഗാര്‍ഡിയോള പറഞ്ഞു. പല അവിശ്വസനീയമായ മുഹൂര്‍ത്തങ്ങളും തരണം ചെയ്യാന്‍ പ്രീമിയര്‍ ലീഗ് തന്നെ പഠിപ്പിച്ചതിനാലാണ് തനിക്ക് ഈ വിശ്വാസമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കപ്പ് നേടാന്‍ പ്രാപ്തരായ അഞ്ചില്‍ കൂടുതല്‍ ടീമുകളുള്ള മറ്റൊരു ലീഗ് തന്‍റെ അറിവിലില്ല. എതിര്‍ ടീമുകളുടെ കരുത്ത് കൊണ്ടും കാലാവസ്ഥ കൊണ്ടും മത്സരങ്ങളുടെ എണ്ണം കൊണ്ടും പ്രീമിയര്‍ ലീഗ് ഏറ്റവും കഠിനമായ ടൂര്‍ണ്ണമെന്‍റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാര്‍ഡിയോളയുടെ നേതൃത്വത്തില്‍ 38 മത്സരങ്ങളില്‍ നിന്നും 106 ഗോളുകളും 100 പോയിന്‍റുകളും നേടി മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റം തുടരുകയാണ്.

Tags:    

Similar News