വീണ്ടും സമനില വഴങ്ങി മഞ്ഞപ്പട

അവസാന നിമിഷങ്ങളില്‍ ഒരുപാട് അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും അതൊന്നും തന്നെ ഗോളാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

Update: 2018-12-04 15:59 GMT
Advertising

എെ.എസ്.എല്ലിലെ ആവേശം അലയടിച്ച മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. കൊച്ചിയില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. അവസാന നിമിഷങ്ങളില്‍ ഒരുപാട് അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും അതൊന്നും തന്നെ ഗോളാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

അറുപത്തിയാറാം മിനിറ്റില്‍ കാര്‍ലോസ് കാല്‍വോയിലൂടെ ജംഷഡ്പൂരാണ് ആദ്യം ഗോള്‍ നേടിയത്. പക്ഷെ, എഴുപത്തിയേഴാം മിനിറ്റില്‍ സെമിന്‍ലെന്‍ ഡോങ്കലിന്‍റെ അറ്റാക്കിങ് ഷോട്ടിലൂടെ കേരളം തിരിച്ചടിച്ചു. പത്ത് കോര്‍ണ്ണറുകളാണ് കേരളത്തിന് ലഭിച്ചത്. പക്ഷെ, ജംഷഡ്പൂരിന് ലഭിച്ചത് വെറും മൂന്ന് കോര്‍ണ്ണറുകളാണ്. അവസരങ്ങള്‍ കളഞ്ഞ് കുളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത അമര്‍ഷമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്.

Tags:    

Similar News