ഗോള്‍ഡന്‍ ജൂബിലി നിറവില്‍ അല്‍ അന്‍സാരി

Update: 2017-02-21 18:58 GMT
Editor : admin
ഗോള്‍ഡന്‍ ജൂബിലി നിറവില്‍ അല്‍ അന്‍സാരി
Advertising

ഭാഗമായി 50 ദശലക്ഷം ദിര്‍ഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അലി അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അല്‍ അന്‍സാരി 50ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്‍െറ ഭാഗമായി 50 ദശലക്ഷം ദിര്‍ഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അലി അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യു.എ.ഇയിലും വിദേശരാജ്യങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും തുക വിനിയോഗിക്കുക. കഴിഞ്ഞവര്‍ഷം 15 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. വിദേശ പണ വിനിമയത്തിന്‍െറ 35 ശതമാനവും അല്‍ അന്‍സാരി എക്സ്ചേഞ്ച് വഴിയാണ്. 50 വര്‍ഷം മുമ്പ് അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനിയില്‍ ഇപ്പോള്‍ 170 ശാഖകളിലായി 2500ഓളം പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 250ഓളം പേര്‍ സ്വദേശികളാണ്. പ്രതിദിനം 70,000 ലധികം ഇടപാടുകളാണ് നടക്കുന്നത്. പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 25 ലക്ഷമാണ്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ യു.എ.ഇ ഭരണാധികാരികളുടെ പിന്തുണ വലുതാണെന്നും അവര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News