Writer - എം.ആര്‍ നാരായണ്‍ സ്വാമി
The writer, a historian of the LTTE, reported from Sri Lanka for many years
ഐ.എസിനെതിരെയുള്ള നീക്കത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു
ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും തുര്‍ക്കിയുടെയും വിദേശകാര്യ മന്ത്രിമാരുടെ അഞ്ചാമത് ഒത്തുചേരല്‍ റിയാദില്‍ നടന്നു. ജി.സി.സി ആസ്ഥാനത്ത് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജി.സി.സി വിദേശകാര്യ മന്ത്രിമാര്‍ക്ക് പുറമെ സെക്രട്ടറി ജനറലും തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ഓഗ്ലോയും പങ്കെടുത്തു. ഐ.എസിനെതിരെയുള്ള നീക്കത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
2008 മുതല്‍ രൂപപ്പെട്ട ജി.സി.സി, തുര്‍ക്കി വിദേശകാര്യ സഹകരണത്തിന്റെ അഞ്ചാമത് ഒത്തുചേരലാണ് റിയാദില്‍ നടന്നത്. 2018 അവസാനം വരെയുള്ള സഹകരണ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കിയതായി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വാണിജ്യം, നിക്ഷേപം, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഊര്‍ജ്ജം, പരിസ്ഥിതി, ടൂറിസം, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന സഹകരണമാണ് ശക്തിപ്പെടുത്തുക. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ 2017ല്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുര്‍ക്കിയില്‍ ചേരും. ജി.സി.സി, തുര്‍ക്കി സ്വതന്ത്ര വാണിജ്യ മേഖല ആരംഭിക്കാനും ധാരണയായിട്ടുണ്ട്. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ വിഷയങ്ങള്‍ യോഗം വിലയിരുത്തി. തുര്‍ക്കി കപ്പലിന് നേരെ ഇസ്രയേല്‍ നടത്തിയ അതിക്രമത്തെ യോഗം അപലപിച്ചു. ഫലസ്തീന്‍ കയ്യേറ്റ ഭൂമിയില്‍ നിന്ന് 1967ലെ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
സിറിയ, യമന്‍ എന്നീ രാഷ്ട്രങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച കരാറുകള്‍ നടപ്പാക്കണം. യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സൗദി നടപ്പാക്കുന്ന പദ്ധതിക്ക് തുര്‍ക്കി പിന്തുണ പ്രഖ്യാപിച്ചു. ഇറാഖില്‍ സുരക്ഷ പുന:സ്ഥാപിക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച യോഗം ഐ.എസിനെതിരെയുള്ള നീക്കത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇറാന്‍ മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്. നല്ല അയല്‍പക്കബന്ധം നിലനിര്‍ത്താനാണ് ജി.സി.സി രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നത്. അണുവായുദ്ധ പദ്ധതി ഇതിന് ഭീഷണിയാവില്ളെന്ന് ഉറപ്പുവരുത്തുകയും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ അന്വേഷണത്തിന് അവസരമൊരുക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.