സമാധാനം നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുഎഇക്ക് മൂന്നാംസ്ഥാനം

Update: 2017-03-15 21:40 GMT
Editor : admin
സമാധാനം നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുഎഇക്ക് മൂന്നാംസ്ഥാനം
Advertising

ഗ്ളോബല്‍ പീസ് ഇന്‍ഡക്സ് പുറത്തുവിട്ട 2016ലെ കണക്കു പ്രകാരം സമാധാനപൂര്‍ണമായി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് യുഎഇക്കുള്ളത്.

പശ്ചിമേഷ്യ ഉള്‍പ്പെടെ ലോകമൊന്നാകെ സംഘര്‍ഷം പടരുന്ന ഘട്ടത്തിലും സമാധാനപൂര്‍ണമായി മുന്നേറുന്ന ചില രാജ്യങ്ങളുണ്ട്. ഈ പട്ടികയില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ഇടം പിടിച്ച രാജ്യങ്ങളില്‍ പ്രധാന പദവി യുഎഇക്ക് ലഭിച്ചു.

ഗ്ളോബല്‍ പീസ് ഇന്‍ഡക്സ് പുറത്തുവിട്ട 2016ലെ കണക്കു പ്രകാരം സമാധാനപൂര്‍ണമായി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് യുഎഇക്കുള്ളത്. ലോകത്തെ 163 രാജ്യങ്ങളുടെ കൂട്ടത്തില്‍ 61-ാം സ്ഥാനമാണ് യുഎഇക്കുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചില രാജ്യങ്ങള്‍ നില മെച്ചപ്പെടുത്തിയെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ പലതും പിറകോട്ടടിക്കുകയായിരുന്നു.

സിറിയ, യമന്‍ പ്രതിസന്ധികളാണ് മേഖലയിലെ പല രാജ്യങ്ങള്‍ക്കും തിരിച്ചടിയായതെന്ന് ഗ്ളോബല്‍ പീസ് സൂചികയുടെ സര്‍വേ നടത്തിപ്പിന് മേല്‍നോട്ടം വഹിച്ച സ്റ്റീവ് കിലേലിയ പറഞ്ഞു. ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പിറകില്‍ നില്‍ക്കുന്നവയുടെ കൂട്ടത്തില്‍ സിറിയ, ഇറാഖ്, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവയാണുള്ളത്. സമാധാന മാര്‍ഗത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നവയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെയാണ് കൂടുതല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News