തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സൗദി കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന

Update: 2017-05-02 14:08 GMT
തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സൗദി കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന
Advertising

ഇഖാമയും മറ്റു മതിയായ രേഖകളുമില്ലാത്തവരുമാണ് പിടിയിലായ വിദേശികളില്‍ അധികവും. അനധികൃതമായി മറ്റ് സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്തവരും ഇവരിലുണ്ട്.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടത്തി. തൊഴില്‍ വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 450 നിയമ ലംഘകര്‍ പിടിയിലായി. വ്യത്യസ്ത കാരണങ്ങളാല്‍ 74 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

ഇഖാമയും മറ്റു മതിയായ രേഖകളുമില്ലാത്തവരുമാണ് പിടിയിലായ വിദേശികളില്‍ അധികവും. അനധികൃതമായി മറ്റ് സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്തവരും ഇവരിലുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍, മാളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമത്തെിയത്. ദമ്മാം, അല്‍ഖോബാര്‍, ജുബൈൽ എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സ്ഥാപനത്തിന്റെ രേഖകളിലെ ക്രമക്കേടുകള്‍, അനുവദിച്ചതിലും കൂടുതല്‍ ജീവനക്കാരുടെ സാന്നിധ്യം, സ്വദേശി ജീവനക്കാരുടെ അനുപാതത്തിലെ കുറവ്, മതിയായ സുരക്ഷ ക്രമീകരണങ്ങളുടെ അഭാവം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണത്തെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ 300 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. സ്വദേശിവത്കരിച്ച തൊഴില്‍ മേഖലകളില്‍ സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്.

Tags:    

Similar News