റമദാനില്‍ ചാരിറ്റി ബസ് പദ്ധതിയുമായി ദുബൈ ആര്‍.ടി.എ
റമദാനോടനുബന്ധിച്ച് തുടര്‍ച്ചയായ ആറാം വര്‍ഷവും ചാരിറ്റി ബസ് പദ്ധതിയുമായി ദുബൈ ആര്‍.ടി.എ രംഗത്ത്. റമദാന്‍ മാസത്തിലുടനീളം രണ്ട് ബസുകളിലായി പ്രതിദിനം 3000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ദുബൈ ആര്‍.ടി.എയുടെ നീക്കം.
റമദാനോടനുബന്ധിച്ച് തുടര്‍ച്ചയായ ആറാം വര്‍ഷവും ചാരിറ്റി ബസ് പദ്ധതിയുമായി ദുബൈ ആര്‍.ടി.എ രംഗത്ത്. റമദാന്‍ മാസത്തിലുടനീളം രണ്ട് ബസുകളിലായി പ്രതിദിനം 3000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ദുബൈ ആര്‍.ടി.എയുടെ നീക്കം.
ബൈത് അല്‍ ഖൈര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്വദേശി കുടുംബങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഇതിലൂടെ ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കാനാണ് ആര്‍.ടി.എ ലക്ഷ്യമിടുന്നത്. മെട്രോ, ബസ് യാത്രക്കാര്‍ക്ക് എല്ലാ ദിവസവും ഇഫ്താര്‍ കിറ്റുകള്‍ നല്‍കുകയെന്ന് ആര്‍.ടി.എ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ മുഅസ അല്‍ മര്‍റി പറഞ്ഞു. സായിദ് ജീവകാരുണ്യ ദിനത്തില്‍ 300 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യം. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് 'വാക് ഫോര്‍ ഗുഡ്' എന്ന പേരില്‍ ജുമൈറ കോര്‍ണിഷില്‍ കൂട്ടനടത്തം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ഇഫ്താറും ഉണ്ടാകും.
ലേബര്‍ ക്യാമ്പുകളിലേക്ക് കൂടി ഈ സേവനം ദീര്‍ഘിപ്പിക്കാനും പരിപാടിയുണ്ട്. ഇതിനു പുറമെ നോമ്പുതുറക്കാന്‍ തിരക്കുപിടിച്ച് വാഹനമോടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ 'അപകടങ്ങളില്ലാത്ത റമദാന്‍' എന്ന പദ്ധതിയിലൂടെ ഡ്രൈവര്‍മാര്‍ക്ക് നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്യം. ബസ് ഡ്രൈവര്‍മാര്‍ക്കായി 200 ഇഫ്താര്‍ കിറ്റുകള്‍ ദിവസവും നല്‍കും. റമദാന്‍ 10നും 20നും ബസ് ഡ്രൈവര്‍മാര്‍ക്കായി കൂട്ട ഇഫ്താറും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.